ഫെബ്രുവരി 12ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്‌ത് തുടങ്ങുമെന്ന് അറിയിച്ചിരുന്ന ത്രില്ലര്‍ വെബ് സീരിസ് ദി ഫാമിലി മാന്‍ സീസണ്‍ 2വിന്‍റെ റിലീസ് നീട്ടിയത് ആരാധകരില്‍ വലിയ നിരാശ ഉണ്ടാക്കിയിരുന്നു. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഫാമിലി മാനിന്‍റെ രണ്ടാം ഭാഗം ജൂണില്‍ 11ന് ആമസോണില്‍ സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജും ഡികെയും ചേര്‍ന്നാണ് സീരിസ് സംവിധാനം ചെയ്യുന്നത്. നിരവധി പ്രേക്ഷകരുള്ള ഫാമിലി മാന്‍ സീരിസിന്‍റെ ആദ്യ ഭാഗം വലിയ വിജയമായതിനെ തുടര്‍ന്നാണ് രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. മോഷന്‍ പോസ്റ്റര്‍, ടീസര്‍, ട്രെയിലര്‍ എന്നിവക്കെല്ലാം മികച്ച പ്രതികരണവും പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു.
ഫാമിലി മാന്‍ സീസണ്‍ 2 ജൂണില്‍ എത്തിയേക്കും - The Family Man season 2 to air in June
ഫാമിലി മാനിന്‍റെ രണ്ടാം ഭാഗം ജൂണില്‍ 11ന് ആമസോണില്‍ സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജും ഡികെയും ചേര്‍ന്നാണ് സീരിസ് സംവിധാനം ചെയ്യുന്നത്
![ഫാമിലി മാന്‍ സീസണ്‍ 2 ജൂണില്‍ എത്തിയേക്കും The Family Man season 2 to air in June finally ഫാമിലി മാന്‍ സീസണ്‍ 2 ജൂണില്‍ എത്തിയേക്കും ഫാമിലി മാന്‍ സീസണ്‍ 2 ജൂണില്‍ ഫാമിലി മാന്‍ സീസണ്‍ 2 വാര്‍ത്തകള്‍ ഫാമിലി മാന്‍ സീസണ്‍ 2 അഭിനേതാക്കള്‍ ഫാമിലി മാന്‍ സീസണ്‍ 2 സാമന്ത സാമന്ത വെബ് സീരിസുകള്‍ The Family Man season 2 to air in June The Family Man season 2 related news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11738783-128-11738783-1620837860816.jpg)
ആദ്യ ഭാഗത്തേക്കാള്‍ ഒന്നുകൂടി മികവ് പുലര്‍ത്തും രണ്ടാം ഭാഗമെന്നാണ് ടീസര്‍, ട്രെയിലര്‍ എന്നിവ സൂചിപ്പിക്കുന്നത്. ഇത്തവണ തെന്നിന്ത്യന്‍ സുന്ദരി സാമന്ത അക്കിനേനിയും ഒരു സുപ്രധാന വേഷത്തില്‍ സീരിസില്‍ എത്തുന്നുണ്ട്. രാജും ഡികെയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നതും. പ്രിയാമണി, മനോജ് ബാജ്പേയ്, സാമന്ത എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സാമന്ത ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് എന്ന പ്രത്യേകതയും ഫാമിലി മാന്‍ സീസണ്‍ 2വിന് ഉണ്ട്. സാമന്തയുടെ കഥാപാത്രത്തിന് സീരിസിലെ റോള്‍ എന്താണെന്നത് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സീരിസ് ലഭിക്കും.
Also read: ഷൂട്ടിങിന് ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കി 'രാധേ ശ്യാം' ടീം