കേരളം

kerala

ETV Bharat / sitara

നീരജ് മാധവ് ഇനി ബോളിവുഡില്‍ തിളങ്ങും; ആദ്യ വെബ് സീരിസിന്‍റെ ട്രെയിലര്‍ എത്തി - ആമസോണ്‍ പ്രൈം

ബി ടൗണിലേക്കുള്ള നീരജിന്‍റെ പ്രവേശനം ആമസോണ്‍ പ്രൈമിലൂടെ സംപ്രേഷണം ചെയ്യുന്ന ഫാമിലി മാന്‍ എന്ന വെബ് സീരിസിലൂടെയാണ്

നീരജ് മാധവ് ഇനി ബോളിവുഡില്‍ തിളങ്ങും; ആദ്യ വെബ് സീരിസിന്‍റെ ട്രെയിലര്‍ എത്തി

By

Published : Sep 6, 2019, 5:42 PM IST

നടനും ഡാന്‍സറും തിരക്കഥാകൃത്തുമായി മലയാളത്തില്‍ തിളങ്ങുന്ന യുവ നടനാണ് നീരജ് മാധവ്. വളരെ കുറച്ച് സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇപ്പോള്‍ ബോളിവുഡിലാണ് കസറുന്നത്. ബി ടൗണിലേക്കുള്ള നീരജിന്‍റെ പ്രവേശനം ആമസോണ്‍ പ്രൈമിലൂടെ സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്ന ഫാമിലി മാന്‍ എന്ന വെബ് സീരിസിലൂടെയാണ്. സീരിസിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ത്രില്ലര്‍ സ്വഭാവമുള്ള സീരിസാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

നീരജിന് പുറമേ പ്രിയാമണി, മനോജ് വാജ്പേയ്, കിഷോര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെയ്ഫ് അലി ഖാൻ നായകനായി എത്തിയ ഗോവ ഗോവ ഗോൺ സംവിധാനം ചെയ്ത രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി മാൻ സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനവാരം സീരിസ് പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തില്‍ 'ഗൗതമന്‍റെ രഥം', 'ക' എന്നീ സിനിമകളാണ് നീരജിന്‍റേതായി റിലീസിനൊരുങ്ങുന്നത്.

ABOUT THE AUTHOR

...view details