ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഛപാകിന് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും നികുതിയില്ല. ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഔദ്യോഗികമായാണ് ഈ വിവരം പുറത്തുവിട്ടത്.
'ഛപാക്' മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും നികുതിയില്ലാതെ പ്രദര്‍ശിപ്പിക്കും - Madhya Pradesh
ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഔദ്യോഗികമായാണ് ഈ വിവരം പുറത്തുവിട്ടത്. ജനുവരി പത്തിന് ചിത്രം തീയേറ്ററുകളിലെത്തും
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് തന്‍റെ ട്വിറ്ററിലൂടെയാണ് നികുതി ഒഴിവാക്കിയ വിവരം പുറത്ത് വിട്ടത്. ആസിഡ് അറ്റാക്ക് അതിജീവിച്ചരെക്കുറിച്ച് പോസിറ്റീവായ സന്ദേശം നല്‍കുന്ന സിനിമയാണ് ഛപാക്കെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്‌ഗഡും നികുതി രഹിതമായി ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായിട്ടും ജീവിതം പൊരുതി വിജയിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിത കഥയാണ് മേഖ്‌ന ഗുല്‍സാര്‍ ചിത്രം ഛപാക് പറയുന്നത്. ജനുവരി പത്തിന് ചിത്രം തീയേറ്ററുകളിലെത്തും.