പുരട്‌ചി തലൈവരുടെ 104-ാം ജന്മദിനത്തിൽ തലൈവി ടീമിന്‍റെ ആദരവ്. ഇന്ന് എംജിആറിന്‍റെ ജന്മദിനവാർഷികത്തിൽ തലൈവിയിൽ നിന്നുള്ള അരവിന്ദ് സ്വാമിയുടെ സ്റ്റില്ലുകൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന് സമർപ്പണം ഒരുക്കിയത്. ഒപ്പം, എംജിആർ തമിഴ് മക്കൾക്ക് ആരായിരുന്നുവെന്ന് ഒരു ചെറിയ വിവരണത്തിലൂടെ വിശദമാക്കി ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. എം.ജി രാമചന്ദ്രൻ തമിഴ്നാടിനും സിനിമക്കും നൽകിയ സംഭാവനകളും സേവനവും വീഡിയോയിലൂടെ ഓർമിപ്പിക്കുന്നുണ്ട്.
എംജിആറിന്‍റെ ജന്മദിനത്തിൽ തലൈവിയുടെ ആദരം - thalaivi team aravind swami news
ഇന്ന് എംജിആറിന്‍റെ ജന്മദിനവാർഷികത്തിൽ തലൈവിയിൽ നിന്നുള്ള അരവിന്ദ് സ്വാമിയുടെ സ്റ്റില്ലുകൾ പങ്കുവെച്ചുകൊണ്ടാണ് തലൈവി ടീമിന്‍റെ ആദരവ്.
എംജിആറിന്‍റെ ജന്മദിനത്തിൽ തലൈവിയുടെ ആദരം
കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.എൽ വിജയ് ആണ്. ജയേന്ദ്ര പ്രസാദാണ് തലൈവിയുടെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ തന്നെ എംജിആറായുള്ള ചിത്രത്തിലെ അരവിന്ദ് സ്വാമി ഗെറ്റപ്പ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.