ഇന്ത്യയിലെ ഹോളിവുഡ് സിനിമാ ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ക്രിസ്റ്റഫര്‍ നോളന്‍ സിനിമ ടെനറ്റ് ഇന്ത്യയില്‍ പ്രദര്‍ശനമാരംഭിച്ചു. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡിലെ മുതിര്‍ന്ന നടി ഡിംപിള്‍ കപാഡിയയാണ്. ഡിംപിള്‍ ആണ് ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ ഇന്ത്യയിലെ റിലീസ് തിയ്യതി സോഷ്യല്‍മീഡിയ വഴി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഡിംപിളിന് ഒരു സ്നേഹ കുറിപ്പ് അയച്ചിരിക്കുകയാണ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. നടന്‍ അക്ഷയ് കുമാറാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടത്.
'നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു', ഡിംപിള്‍ കപാഡിയയ്ക്ക് സ്നേഹ കുറിപ്പുമായി ക്രിസ്റ്റഫര്‍ നോളന്‍ - actress dimple kapadia tenet
ടെനറ്റില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡിലെ മുതിര്‍ന്ന നടി ഡിംപിള്‍ കപാഡിയയാണ്. ഡിംപിള്‍ ആണ് ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ ഇന്ത്യയിലെ റിലീസ് തിയ്യതി സോഷ്യല്‍മീഡിയ വഴി പ്രഖ്യാപിച്ചത്
'ഡിംപിള്‍... എന്ത് പറയണമെന്ന് എനിക്ക് അറിയില്ല... നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. നിങ്ങളുടെ കഴിവും കഠിനാധ്വാനവും ടെനറ്റിന്‍റെ പൂര്‍ത്തീകരണത്തിനായി ചിലവഴിച്ച നിങ്ങളോട് ഞാന്‍ എന്‍റെ നന്ദി അറിയിക്കുന്നു...' എന്നാണ് ക്രിസ്റ്റഫര്‍ നോളന്‍ കുറിച്ചിരുന്നത്. ക്രിസ്റ്റഫര്‍ നോളനൊപ്പമുള്ള ഡിംപിളിന്‍റെ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ടാണ് അക്ഷയ് കുമാര്‍ നോളന്‍റെ മനോഹരമായ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 'മരുമകന് ഏറെ അഭിമാനം തോന്നിയ നിമിഷം' എന്ന് കുറിച്ചുകൊണ്ടാണ് അക്ഷയ് കുമാര്‍ പോസ്റ്റ് പങ്കുവെച്ചത്. 63 കാരിയായ ഡിംപിളിന്‍റെ മരുമകനാണ് അക്ഷയ് കുമാര്‍. ഡിംപിളിന്‍റെ മകള്‍ ട്വിങ്കിള്‍ ഖന്നയെയാണ് അക്ഷയ് കുമാര്‍ വിവാഹം ചെയ്‌തിരിക്കുന്നത്.
സ്‌പൈ സയന്‍സ് ഫിക്ഷനായാണ് ടെനറ്റ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഏഴ് രാജ്യങ്ങളിലായാണ് ചിത്രീകരിച്ചത്. രാജ്യാന്തര ചാരവൃത്തിയുടെ കഥപറയുന്ന ചിത്രത്തിലെ കുറച്ച് ഭാഗങ്ങള്‍ ഇന്ത്യയിലും ചിത്രീകരിച്ചിരുന്നു. മുംബൈയായിരുന്നു ലൊക്കേഷന്‍. ടൈം ട്രാവലര്‍ ഗണത്തില്‍പ്പെടുത്താവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ എപ്പിക്കായിരിക്കാണ് സിനിമ. ഇന്‍റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ കാമറാമാന്‍ ഹൊയ്‍തി വാന്‍ ഹൊയ്‍തെമയാണ് ടെനെറ്റിന്‍റെയും ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിസബത്ത് ഡെബിക്കി, മൈക്കിള്‍ കെയ്ന്‍, കെനത്ത് ബ്രനാഗ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ഇന്ത്യക്ക് പുറമെ ഡെന്‍മാര്‍ക്ക്, ഇസ്റ്റോണിയ, ഇറ്റലി, നോര്‍വേ, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടെനറ്റിന്‍റെ ഷൂട്ടിങ് നടന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമ നിര്‍മിച്ചിരിക്കുന്നതും ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ്. ഡന്‍കിര്‍ക്കാണ് ക്രിസ്റ്റഫര്‍ നോളന്‍റേതായി ടെനറ്റിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം.