കേരളം

kerala

ETV Bharat / sitara

എ.ആര്‍ റഹ്‌മാന്‍റെ മകളെ വിമര്‍ശിച്ച് തസ്ലിമ നസ്‌റിന്‍; മറുപടി നല്‍കി ഖദീജ - എ.ആര്‍ റഹ്‌മാന്‍റെ മകള്‍ ഖദീജ

റഹ്മാന്‍റെ മകളെ ബുര്‍ഖ ധരിച്ച് കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടലുണ്ടാകുന്നുവെന്നായിരുന്നു തസ്ലീമ നസ്രിന്‍റെ ട്വീറ്റ്

ar rahman  Taslima Nasreen calls burqa of AR Rahman's daughter 'suffocating'; Khatija slams her with an epic reply  എ.ആര്‍ റഹ്‌മാന്‍റെ മകള്‍ ഖദീജയെ കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് തസ്ലീമ നസ്രിന്‍  Khatija  Taslima Nasreen  AR Rahman's daughter  എ.ആര്‍ റഹ്‌മാന്‍റെ മകള്‍ ഖദീജ  തസ്ലീമ നസ്രിന്‍റെ ട്വീറ്റ്
എ.ആര്‍ റഹ്‌മാന്‍റെ മകള്‍ ഖദീജയെ കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് തസ്ലീമ നസ്രിന്‍

By

Published : Feb 16, 2020, 7:27 PM IST

Updated : Feb 16, 2020, 9:51 PM IST

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍റെ മകള്‍ ഖദീജ റഹ്‌മാനെ വിമര്‍ശിച്ച്‌ എഴുത്തുകാരി തസ്ലീമ നസ്രിന്‍. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. റഹ്‌മാന്‍റെ മകളെ ബുര്‍ഖ ധരിച്ച് കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടലുണ്ടാകുന്നുവെന്നായിരുന്നു തസ്ലീമ നസ്രിന്‍റെ ട്വീറ്റ്.

തനിക്ക് എ.ആര്‍ റഹ്‌മാന്‍റെ സംഗീതം വളരെ ഇഷ്ടമാണ്. എന്നാല്‍ സംസ്കാരമുള്ള കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ പോലും അനായാസമായി മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയയാക്കപ്പെടാം എന്ന് താന്‍ മനസിലാക്കുന്നുവെന്ന് തസ്ലീമ ട്വിറ്ററില്‍ കുറിച്ചു. ഖദീജയുടെ ബുര്‍ഖ ധരിച്ച ചിത്രം കൂടി തസ്ലീമ തന്‍റെ ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

തസ്ലീമയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഖദീജ തന്നെ രംഗത്തെത്തി. രാജ്യം പലതരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ചിലര്‍ മറ്റുള്ളവരുടെ വസ്ത്രത്തിന്‍റെ കാര്യമാണ് ചിന്തിക്കുന്നതെന്ന് ഖദീജ തിരിച്ചടിച്ചു. താന്‍ തന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബുര്‍ഖ ധരിക്കുന്നതെന്നും ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ തന്‍റെ ഉള്ളിലെ തീ ആളിക്കത്താറുണ്ടെന്നും ഇന്‍സ്റ്റഗ്രാമിലൂടെ റഹ്‌മാന്‍റെ മകള്‍ പ്രതികരിച്ചു. തന്‍റെ വേഷം കാരണം തസ്ലീമക്ക് ശ്വാസം മുട്ടുന്നുവെങ്കില്‍ അല്‍പം ശുദ്ധവായു ശ്വസിക്കണമെന്നും ഖദീജ പരിഹസിച്ചു. ഫെമിനിസം എന്നാല്‍ മറ്റ് സ്ത്രീകളെ ഇടിച്ച് താഴ്ത്തുന്നതോ ഓരോ വിഷയങ്ങളിലേക്ക് അവരുടെ അച്ഛന്മാരെ വലിച്ചിഴക്കുന്നതോ അല്ലെന്ന് ഖദീജ പറഞ്ഞു. എന്‍റെ ചിത്രം ഞാന്‍ നിങ്ങള്‍ക്ക് അയച്ചുതന്നതായി ഓര്‍ക്കുന്നില്ലെന്ന് തന്‍റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഖദീജ പറഞ്ഞു.

Last Updated : Feb 16, 2020, 9:51 PM IST

ABOUT THE AUTHOR

...view details