മുംബൈ: അജയ് ദേവ്ഗണിന്‍റെ നൂറാമത്തെ ചിത്രം തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍ 100 കോടി ക്ലബ്ബിൽ. ചിത്രം റിലീസ് ചെയ്‌ത് ഒരാഴ്‌ചക്കകം 107.68 കോടി രൂപയുടെ കളക്ഷനാണ് നേടിയിരിക്കുന്നത്. ഇന്നലെ മാത്രം മറാത്തി പോരാളിയുടെ കഥ പറഞ്ഞ ബോളിവുഡ് ചിത്രം 16.72 കോടി രൂപ തിയേറ്ററിൽ നിന്ന് സ്വന്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്‌ച പ്രദർശനത്തിനെത്തിയ തന്‍ഹാജിയുടെ ആദ്യ ദിവസം 15.10 കോടി രൂപയും അടുത്ത രണ്ട് ദിവസങ്ങളിൽ 20 കോടിക്ക് മുകളിലും കളക്ഷൻ നേടിയിരുന്നു.
റിലീസ് ചെയ്‌ത് ഒരാഴ്‌ചക്കകം 'തന്‍ഹാജി' 100 കോടി ക്ലബ്ബിൽ
അജയ് ദേവഗണും കജോളും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ സെയ്‌ഫ് അലി ഖാൻ പ്രതിനായക വേഷത്തിലാണെത്തുന്നത്.
തന്‍ഹാജി
പ്രേക്ഷകരിൽ നിന്നും മാത്രമല്ല, നിരൂപകരിൽ നിന്നും വരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന തന്‍ഹാജിയുടെ നിർമാണം അജയ് ദേവഗണ്‍ തന്നെയാണ്. അജയ് ദേവഗണും സെയ്‌ഫ് അലി ഖാനും കജോളും പ്രധാന കഥാപാത്രങ്ങളായ ചിത്രം ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന ധീര യോദ്ധാവ് തന്‍ഹാജി മാലുസാരെയുടെ കഥയിലൂടെയാണ് സഞ്ചരിക്കുന്നത്.