ലക്‌നൗ: ബോളിവുഡ് വെബ് സീരിസ് താണ്ഡവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ ആമസോൺ പ്രൈം ഇന്ത്യ കണ്ടന്‍റ് മേധാവി അപര്‍ണ പുരോഹിത് ഹസ്രത്ത് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ വെബ് സീരിസില്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ ജനുവരി 18നാണ് ആമസോൺ പ്രൈം ഇന്ത്യ കണ്ടന്‍റ് മേധാവി അപർണ പുരോഹിത്, വെബ് സീരിസ് സംവിധായകന്‍ അലി അബ്ബാസ് സഫർ, നിർമാതാവ് ഹിമാൻഷു കൃഷ്ണ മെഹ്‌റ, തിരക്കഥാകൃത്ത് ഗൗരവ് സോളങ്കി എന്നിവർക്കെതിരെ ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
താണ്ഡവ് വെബ് സീരിസ്; ആമസോൺ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത് മൊഴി നല്‍കി - താണ്ഡവ് വെബ് സീരിസ് അറസ്റ്റ്
മതവികാരം വ്രണപ്പെടുത്തുന്ന സീനുകള്‍ വെബ് സീരിസില്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ ജനുവരി 18നാണ് ആമസോൺ പ്രൈം ഇന്ത്യ കണ്ടന്‍റ് മേധാവി അപർണ പുരോഹിതിനും സംവിധായകനും അഭിനേതാക്കള്‍ക്കുമെതിരെ ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്
താണ്ഡവിനെതിരെ മുംബൈയിലെ ഘട്കോപ്പർ പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് രാം ഖടമാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കമാണ് താണ്ഡവിലേതെന്ന് ആരോപിച്ച് ബിജെപി നേതാവ് മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്കും കത്ത് എഴുതിയിരുന്നു. ശേഷം ജനുവരി 27ന് താണ്ഡവിന്‍റെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും അറസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. സംവിധായകന്‍ അലി അബ്ബാസ് സഫര്‍, നിര്‍മാതാവ് ഹിമാന്‍ഷു മെഹ്‌റ, രചന നിര്‍വഹിച്ച ഗൗരവ് സോളങ്കി, അഭിനേതാവ് മുഹമ്മദ് സീഷന്‍ അയ്യൂബ് തുടങ്ങിയവര്‍ എഫ്‌ഐആർ റദ്ദാക്കണമെന്നും അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.
സെയ്‌ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവരാണ് താണ്ഡവില്‍ പ്രധാന കഥാപാത്രങ്ങളായിയെത്തിയത്. താണ്ഡവില്‍ സീഷന്‍ അയ്യൂബിന്‍റെ ഒരു രംഗമാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ജനുവരി 15നാണ് ആമസോണ്‍ പ്രൈം സീരിസ് റിലീസ് ചെയ്‌തത്. തുടര്‍ന്ന് സീരിസിനെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വിമര്‍ശനം ശക്തമായതോടെ നിര്‍മാതാക്കള്‍ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു.