Happy Birthday Tamannah : പിറന്നാള്‍ നിറവില്‍ തെന്നിന്ത്യന്‍ താര സുന്ദരി തമന്ന. താരത്തിന് ഇന്ന് 32ാം ജന്മദിനമാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
ചുരുങ്ങിയ കാലയളവില്‍ തന്നെ നിരവധി പേരുടെ ഹൃദയം കവര്‍ന്ന തമന്ന ഇന്ത്യന്‍ സിനിമയിലെ ഒരു അഭിവാജ്യ ഘടകമാണ്. നടിയെ കൂടാതെ മോഡല്‍ കൂടിയായ താരം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ സിനിമ മേഖലയില്‍ ഒരുപോലെ തിളങ്ങി.
ഈ പിറന്നാള്‍ ദിനത്തില്‍ തമന്നയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില വിശേഷങ്ങളിലേക്ക് കടക്കാം.
Tamannah started working at the age of 13 : വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍, 13ാം വയസിലാണ് താരം സിനിമ ഓഡിഷനില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന്, 'ഇനക്ക് 20 ഉനക്ക് 18' എന്ന തമിഴ് ചിത്രത്തിലാണ് തമന്ന ആദ്യമായി മുഖം കാണിക്കുന്നത്.
Tamannah bollywood Telugu debut : 2005ല്‍ 16ാം വയസിലാണ് തമന്ന ബോളിവുഡിലും തെലുങ്കിലും ഒരേസമയം അരങ്ങേറിയത്. ബോളിവുഡ് ചിത്രം 'ചന്ദ് സാ റോഷന്‍ ചേഹ്‌ര', തെലുങ്ക് ചിത്രം 'ശ്രീ' എന്നിവയാണ് താരത്തിന്‍റെ ബോളിവുഡിലെയും തെലുങ്കിലെയും അരങ്ങേറ്റ ചിത്രങ്ങള്‍. എന്നാല്‍ 'ചന്ദ് സാ റോഷന്‍ ചേഹ്‌റ'യില്‍ തമന്നയ്‌ക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാനായില്ല. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തമന്ന തന്‍റെ കഴിവ് തെളിയിക്കാന്‍ തുടങ്ങി. 2005ല്‍ തന്നെ അഭിജിത് സാവന്ത് എന്ന ആല്‍ബത്തിലും തമന്ന വേഷമിട്ടു.