കേരളം

kerala

ETV Bharat / sitara

'നിങ്ങള്‍ എന്നും ഒരു പ്രചോദനമാണ്' വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ബോളിവുഡ് - സാന്ദ് കി ആങ്ക് സിനിമ

കൊവിഡ് ബാധിച്ചാണ് എണ്‍പത്തിയഞ്ചുകാരിയായ ചന്ദ്രോ തോമാര്‍ അന്തരിച്ചത്. 2019ൽ പുറത്തിറങ്ങിയ സാന്ദ് കി ആങ്ക് എന്ന ബോളിവുഡ് ചിത്രം ചന്ദ്രോ തോമാറിന്‍റെ ജീവിത കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു

Taapsee mourns Chandro Tomar's demise  Bhumi says 'part of me is gone'  വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ബോളിവുഡ്  ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാര്‍  Taapsee pannu bhumi pednekar  Taapsee pannu bhumi pednekar news  Taapsee pannu bhumi pednekar  സാന്ദ് കി ആങ്ക്  സാന്ദ് കി ആങ്ക് സിനിമ  സാന്ദ് കി ആങ്ക് വാര്‍ത്തകള്‍
'നിങ്ങള്‍ എന്നും ഒരു പ്രചോദനമാണ്' വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ബോളിവുഡ്

By

Published : Apr 30, 2021, 5:45 PM IST

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് എണ്‍പത്തിയഞ്ചുകാരിയായ തോമാര്‍ അന്തരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ചന്ദ്രോ തോമാര്‍ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുപത്തഞ്ചിലേറെ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുകളിൽ വിജയിയായ ഷൂട്ടര്‍ ദാദി ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ജോഹ്രി സ്വദേശിയാണ്. ജോഹ്റിയിലെ റൈഫിള്‍ ക്ലബ്ലില്‍ കൊച്ചുമകള്‍ക്ക് കൂട്ടുപോയ ചന്ദ്രോ തോമർ 65-ാമത്തെ വയസിലാണ് ഷൂട്ടിങ് പഠനം ആരംഭിക്കുന്നത്. ഷൂട്ടിങ്ങിനോടുള്ള ഈ ഇഷ്ടം തന്നെയാണ് ഇവരെ നിരവധി മത്സങ്ങളിൽ വിജയിയാക്കിയതും. ഷൂട്ടര്‍ ദാദിയെന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

2019ൽ പുറത്തിറങ്ങിയ സാന്ദ് കി ആങ്ക് എന്ന ബോളിവുഡ് ചിത്രം ചന്ദ്രോ തോമാറിന്‍റെ ജീവിത കഥയെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തിൽ തപ്‌സി പന്നു, ഭൂമി പഠ്‌നേക്കര്‍ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്‌തത്. താപ്സിയും ഭൂമിയും തോമാറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങള്‍ എല്ലായ്‌പ്പോഴും ഒരു പ്രചോദനമാണ്... എല്ലാ പെണ്‍കുട്ടികളെയും പ്രത്യാശയോടെ എങ്ങനെ ജീവിക്കാമെന്ന് നിങ്ങള്‍ പഠിപ്പിച്ചു....' എന്നാണ് തപ്‌സി തോമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. എന്‍റെ ഒരു ഭാഗം നഷ്ടപ്പെട്ടതായാണ് തോമാറിന്‍റെ മരണത്തിലൂടെ തനിക്ക് തോന്നിയതെന്നാണ് നടി ഭൂമി പഠ്‌നേക്കര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. നടി കങ്കണ റണൗട്ടും തോമാറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

ABOUT THE AUTHOR

...view details