കേരളം

kerala

ETV Bharat / sitara

സ്വര ഭാസ്‌കറിന്‍റെ ബാഗുമായി കടന്നുകളഞ്ഞ്‌ യൂബര്‍ ഡ്രൈവര്‍ - Uber drive stole Swara Bhaskar groceries

Uber drive stole Swara Bhaskar groceries: തന്‍റെ വസ്‌തുക്കള്‍ തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട്‌ സ്വര ഭാസ്‌കര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്‌തതിന് പിന്നാലെ നടിക്ക്‌ മറുപടിയുമായി യൂബര്‍ അധികൃതരും രംഗത്തെത്തി. സാധനങ്ങളും ബാഗും കണ്ടെത്തുന്നതിന് എല്ലാ സഹായവും യൂബര്‍ അധികൃതര്‍ വാഗ്‌ദാനം ചെയ്‌തു.

സ്വര ഭാസ്‌കറിന്‍റെ ബാഗുമായി കടന്നുകളഞ്ഞ്‌ യൂബര്‍ ഡ്രൈവര്‍  Swara Bhaskar Uber Driver drives away with her groceries  Uber drive stole Swara Bhaskar groceries  Swara Bhaskar requested to stuff back
സ്വര ഭാസ്‌കറിന്‍റെ ബാഗുമായി കടന്നുകളഞ്ഞ്‌ യൂബര്‍ ഡ്രൈവര്‍

By

Published : Mar 25, 2022, 4:15 PM IST

Uber drive stole Swara Bhaskar groceries: ബോളിവുഡ്‌ നടി സ്വര ഭാസ്‌കറിന്‌ ക്യാബ്‌ ഡ്രൈവറില്‍ നിന്നും മോശം അനുഭവം നേരിട്ടു. സ്വര ഭാസ്‌കറിന്‍റെ ബാഗുമായി കടന്നുകളഞ്ഞ്‌ യൂബര്‍ ഡ്രൈവര്‍. ലോസ്‌ ഏഞ്ചല്‍ലില്‍ വച്ചായിരുന്നു സംഭവം. നടിയുടെ ഷോപ്പിങ്‌ ബാഗ്‌ ഉള്‍പ്പടെ മോഷ്‌ടിച്ചാണ് യൂബര്‍ ഡ്രൈവര്‍ കടന്നുകളഞ്ഞത്‌.

Swara Bhaskar requested to stuff back: തന്‍റെ പലചരക്ക്‌ സാധനങ്ങളും ഷോപ്പിങ്‌ ബാഗും നഷ്‌ടപ്പെട്ടെന്നും തിരികെ കിട്ടാന്‍ സഹായിക്കണമെന്നും സ്വര ഭാസ്‌കര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. യൂബറില്‍ ബുക്ക്‌ ചെയ്യുന്ന റൂട്ടില്‍ ഉപയോക്‌താക്കള്‍ക്ക്‌ കൂടുതലായി രണ്ട്‌ സ്‌റ്റോപ്പുകള്‍ കൂടി ചേര്‍ക്കാനുള്ള സൗകര്യം ഉണ്ട്‌. ഇങ്ങനെ യാത്രയില്‍ കൂടുതലായി ചേര്‍ത്തിരുന്ന സ്‌റ്റോപ്പില്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

തന്‍റെ വസ്‌തുക്കള്‍ തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട്‌ സ്വര ഭാസ്‌കര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്‌തതിന് പിന്നാലെ നടിക്ക്‌ മറുപടിയുമായി യൂബര്‍ അധികൃതരും രംഗത്തെത്തി. സാധനങ്ങളും ബാഗും കണ്ടെത്തുന്നതിന് എല്ലാ സഹായവും യൂബര്‍ അധികൃതര്‍ വാഗ്‌ദാനം ചെയ്‌തു.

Also Read: 'സുഹൃത്താണെങ്കിലും പറയാതിരിക്കാന്‍ വയ്യ.. വിനായകന്‍ മാപ്പ്‌ പറയണം': വിധു വിന്‍സന്‍റ്‌

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details