മിസ്‌ഡ് കോള്‍ ക്യാമ്പയിനെ വിശ്വസിക്കരുത്: ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ - Swara Bhaskar bollywood actor
മിസ്‌ഡ് കോളിലൂടെയുള്ള അഭിപ്രായ തെരഞ്ഞെടുപ്പ് വ്യാജമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഏതാനും സ്‌ക്രീന്‍ ഷോട്ടുകളും താരത്തിന്‍റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിജെപിയുടെ മിസ്‌ഡ് കോള്‍ ക്യാമ്പയിനെ വിശ്വസിക്കരുതെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി ബിജെപി തുടങ്ങിവച്ച മിസ്‌ഡ് കോള്‍ ക്യാമ്പയിനെതിരെയാണ് താരത്തിന്‍റെ ട്വീറ്റ്. "ഒരിക്കലും ഒരു മിസ്‌ഡ് കോള്‍ ക്യാമ്പയിനെ വിശ്വസിക്കരുത്," പരാജയം എന്ന ഹാഷ് ടാഗിനൊപ്പം സ്വര ഭാസ്‌കർ പങ്കുവെച്ച ട്വീറ്റിൽ മിസ്‌ഡ് കോളിലൂടെയുള്ള അഭിപ്രായ തെരഞ്ഞെടുപ്പ് വ്യാജമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഏതാനും സ്‌ക്രീന്‍ ഷോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.