പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ക്കുന്ന പ്ലക്കാര്‍ഡുകളുമായി പ്രതിശ്രുത വരനും വധുവും. 2020 ജനുവരി 31ന് നടക്കുന്ന മലയാളികളായ ആശയുടെയും അരുണിന്‍റെയും വിവാഹത്തിനായുള്ള 'സേവ് ദി ഡേറ്റ്' ചിത്രമാണ് വൈറല്‍ ആകുന്നത്. പല തരത്തിലുള്ള സേവ് ദി ഡേറ്റ് ഇത്രയും നാളിനുള്ളില്‍ വൈറല്‍ ആയിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ വ്യത്യസ്‌തമാവുകയാണ് ഈ സേവ് ദി ഡേറ്റ്.
പൗരത്വ ഭേദഗതി നിയമത്തിലെ മലയാളികളുടെ വേറിട്ട പ്രതിഷേധം; അഭിനന്ദനവുമായി സ്വര ഭാസ്‌കർ - Asha and Arun save the date
2020 ജനുവരി 31ന് നടക്കുന്ന മലയാളികളായ ആശയുടെയും അരുണിന്‍റെയും വിവാഹത്തിനായുള്ള 'സേവ് ദി ഡേറ്റ്' ചിത്രത്തിനെ 'ട്വീറ്റ് ഓഫ് ദി ഡേ' എന്ന് കുറിച്ചുകൊണ്ടാണ് താരം പ്രശംസിച്ചത്
സ്വര ഭാസ്‌കർ
ബോളിവുഡ് നടി സ്വര ഭാസ്‍കറിന്‍റെ ട്വിറ്റര്‍ സ്പെയിസിലും ചിത്രം ഇടം ലഭിച്ചിട്ടുണ്ട്. ഈ ദിവസത്തെ ചിത്രം എന്ന അടിക്കുറിപ്പുമായാണ് സ്വര ഈ ചിത്രം ട്വീറ്റ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തി.