നാളുകള്‍ക്ക് മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തി പിരിഞ്ഞ് താമസിക്കുകയാണ് ബോളിവുഡിന്‍റെ സ്റ്റൈലിഷ് മാന്‍ ഹൃത്വിക് റോഷനും ഭാര്യ സൂസൈന്‍ ഖാനും. ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഹൃത്വിക്കും സൂസൈനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഇരുവരുടെയും അവധി ആഘോഷങ്ങളെല്ലാം ഒരുമിച്ചാണ്. രണ്ട് ആണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. കൊവിഡ് 19 രാജ്യത്ത് പിടിമുറുക്കിയ ഈ സാഹചര്യത്തില്‍ മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വിക്കും സൂസൈനും. ഈ സന്തോഷവാര്‍ത്ത ഹൃത്വിക്ക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
'മക്കള്‍ക്കായി അവള്‍ വന്നു'; വിശ്വസിക്കാനാകുന്നില്ലെന്ന് ഹൃത്വിക് റോഷന്‍ - കൊവിഡ് 19
കൊവിഡ് 19 രാജ്യത്ത് പിടിമുറുക്കിയ ഈ സാഹചര്യത്തില്‍ മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വിക്കും സൂസൈനും. 2014 ലാണ് ഹൃത്വിക് സൂസൈനുമായി വേര്‍പിരിഞ്ഞത്

'രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായ സാഹചര്യത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളെ പിരിഞ്ഞ് ഞങ്ങള്‍ക്ക് ജീവിക്കാനാകില്ല. ഇതെന്‍റെ മുന്‍ഭാര്യ സൂസൈന്‍ കുഞ്ഞുങ്ങള്‍ക്കായി സ്വമേധയാ എനിക്കൊപ്പം വന്നു. നന്ദി സൂസൈന്‍' ഹൃത്വിക് കുറിച്ചു.
2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസൈനെയുമായുള്ള ഹൃത്വികിന്‍റെ വിവാഹം. 2014 ലാണ് ഹൃത്വിക് സൂസൈനുമായി വേര്‍പിരിഞ്ഞത്. സൂസൈന്‍റെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്. എന്നാല്‍ ഹൃത്വിക്കിനെതിരെ പല ആരോപണങ്ങളുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയ സമയങ്ങളിലെല്ലാം താങ്ങും തണലുമായി ഹൃത്വിക്കിന് ഒപ്പം നിന്നത് സൂസൈനായിരുന്നു.
TAGGED:
Hrithik Sussanne relationship