കേരളം

kerala

ETV Bharat / sitara

സുഷ്‌മിതാ സെൻ തിരിച്ചെത്തുന്നു; വെബ്‌ സീരീസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി - debut web series

ആര്യ' എന്ന വെബ്‌സീരീസിലൂടെയാണ് ബോളിവുഡ് താരം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്

സുഷ്‌മിതാ സെൻ  വെബ്‌ സീരീസിന്‍റെ ഫസ്റ്റ് ലുക്ക്  മുന്‍ ലോക സുന്ദരി സുഷ്‌മിതാ  ആര്യ സുഷ്‌മിത  ബോളിവുഡ്  bollywood actress web series  Aarya web series  Sushmita Sen second appearence  Sushmita returns to acting  debut web series  first look aarya
സുഷ്‌മിതാ സെൻ

By

Published : Jun 3, 2020, 12:43 PM IST

മുന്‍ ലോക സുന്ദരി സുഷ്‌മിതാ സെൻ രണ്ടാം വരവിന് ഒരുങ്ങുന്നു. 'ആര്യ' എന്ന വെബ്‌സീരീസിലൂടെയാണ് ബോളിവുഡ് താരം അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. സീരീസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് സുഷ്‌മിതാ സെൻ തന്നെയാണ് വെബ്‌ സീരീസിലേക്കുള്ള തന്‍റെ അരങ്ങേറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ആര്യ ഉടൻ തന്നെ സംപ്രേക്ഷണം ആരംഭിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.

ആര്യയുടെ ഫസ്റ്റ് ലുക്കിൽ പരിചയപ്പെടുത്തുന്നത് വർക്ക് ഔട്ട് ചെയ്യുന്ന സുഷ്‌മിതയെയാണ്. എന്നാൽ, വീഡിയോയുടെ അവസാനം തീഷ്ണ ഭാവത്തോടെയുള്ള നടിയെയാണ് അവതരിപ്പിക്കുന്നത്. ഗാംഭീര്യത്തോടെയുള്ള സുഷ്‌മിതാ സെന്നിന്‍റെ ഗെറ്റപ്പ് പ്രേക്ഷകരിലും ആകാംക്ഷ സൃഷ്‌ടിക്കുന്നുണ്ട്. 2015ൽ ഒരു ബംഗാളി ചിത്രത്തിലാണ് ബോളിവുഡ് സുന്ദരി അവസാനമായി അഭിനയിച്ചത്. നിർബാക് എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ത്രില്ലടിപ്പിക്കുന്ന വെബ്‌ സീരീസിലൂടെ രണ്ടാം വരവിന് തയ്യാറെടുക്കുന്ന സുഷ്‌മിതാ സെന്നിന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരും ആശംസ അറിയിച്ചു.

ABOUT THE AUTHOR

...view details