കേരളം

kerala

ETV Bharat / sitara

ദിഷ സാലിയന്‍റെ വിയോഗത്തിൽ അനുശോചിച്ച് ബോളിവുഡ് താരങ്ങൾ - fukrey fame

തങ്ങളുടെ പ്രിയ സുഹൃത്തും മുൻ മാനേജറുമായിരുന്ന ദിഷ സാലിയന്‍റെ മരണത്തിൽ സുശാന്ത് സിംഗ്, വരുൺ ശർമ, സോണാക്ഷി സിൻഹ എന്നിവർ അനുശോചനം രേഖപ്പെടുത്തി

മുംബൈ  സുശാന്ത് സിംഗ് രാജ്‌പുത്  സോണാക്ഷി സിൻഹ  നുസ്രത്ത് ഭരുച്ച  ദിഷ സാലിയൻ മരണം  വരുൺ ശർമ  ദിഷയുടെ മരണം  ഹിന്ദി സിനിമാതാരം  ഫുക്രേ ഫെയിം  sushant singh rajput  mumbai disha salian  Nushrat Bharucha  Sonakshi Sinha  varun sharma  fukrey fame  suicide of manager of sushant singh rajput
ദിഷ സാലിയന്‍റെ വിയോഗത്തിൽ അനുശോചിച്ച് സുശാന്ത്, നുസ്രത്ത് ഉൾപ്പടെയുള്ള താരങ്ങൾ

By

Published : Jun 10, 2020, 4:26 PM IST

മുംബൈ: ബോളിവുഡ് താരങ്ങളായ സുശാന്ത് സിംഗ് രാജ്‌പുത്, സോണാക്ഷി സിൻഹ, നുസ്രത്ത് ഭരുച്ച എന്നിവരുടെ മാനേജർ ആയിരുന്ന ദിഷ സാലിയൻ ആത്‌മഹത്യ ചെയ്‌തു. തിങ്കളാഴ്‌ച രാത്രി മുംബൈ, മലാഡിലെ ഒരു കെട്ടിടത്തിന്‍റെ പതിനാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ചലച്ചിത്ര പ്രവർത്തക ജീവനൊടുക്കിയത്. തങ്ങളുടെ പ്രിയ സുഹൃത്ത് കൂടിയായ ദിഷയുടെ മരണത്തിൽ സുശാന്ത് സിംഗ്, വരുൺ ശർമ, സോണാക്ഷി സിൻഹ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

"ഇത് ശരിക്കും എന്നെ തകർത്ത ഒരു വാർത്തയാണ്. ദിഷയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്‍റെ ആദരാഞ്ജലികൾ. ആത്മാവിന് നിത്യശാന്തി നേരുന്നു," സുശാന്ത് സിംഗ് രാജ്‌പുത് കുറിച്ചു.

ദിഷ സാലിയന് ആദരാഞ്ജലി അർപ്പിച്ച് സുശാന്ത് സിംഗ് രാജ്‌പുത് പങ്കുവെച്ച കുറിപ്പ്

ദിഷയുടെ മരണം തന്നെ ഞെട്ടിച്ചുവെന്നും വിശ്വസിക്കാനാകുന്നില്ലെന്നും ഹിന്ദി സിനിമാതാരം നുസ്രത്ത് ഭരുച്ച പറഞ്ഞു.

ദിഷ സാലിയയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നുസ്രത്ത് ഭരുച്ച കുറിച്ച വാക്കുകൾ

"വാക്കുകൾ നഷ്‌ടപ്പെടുന്നു. മരവിക്കുന്നു. ഒന്നും യാഥാർത്ഥ്യമല്ലെന്ന് തോന്നുന്നു. ഒരുപാട് ഓർമകൾ. അത്രക്കും പ്രിയപ്പെട്ട സുഹൃത്ത്. നിങ്ങളിൽ എല്ലായ്പ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു. ദയയോടെ തന്നെ നിങ്ങൾക്ക് മുമ്പിൽ വന്ന എല്ലാ കാര്യങ്ങളും നിങ്ങൾ കൈകാര്യം ചെയ്തു. നിങ്ങളെ വല്ലാതെ മിസ് ചെയ്യും. കുടുംബത്തിന് പ്രാർത്ഥനയും കരുത്തും. നിങ്ങളെ നഷ്‌ടപ്പെട്ടുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ദിഷ," എന്ന് ഫുക്രേ ഫെയിം വരുൺ ശർമ കുറിച്ചു. ഒപ്പം, ദിഷയുമായുള്ള ചിത്രവും താരം പോസ്റ്റിൽ ഉൾപ്പെടുത്തി.

പ്രിയ സുഹൃത്തിന് നിത്യശാന്തി നേരുന്നുവെന്ന് ബോളിവുഡ് നടി സോണാക്ഷി സിൻഹയും അറിയിച്ചിട്ടുണ്ട്.

സജീവ ചലച്ചിത്ര പ്രവർത്തക കൂടിയായ ദിഷ സാലിയന്‍റെ മരണത്തെ കുറിച്ച് അവരുടെ അടുത്ത സുഹൃത്താണ് മുംബൈ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന്, പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ദിഷ കുറച്ചു ദിവസങ്ങളായി വിഷാദരോഗത്തിൽ ആയിരുന്നുവെന്ന് മറ്റൊരു സുഹൃത്ത് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതുവരെയും ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പൊലീസ്, കേസ് അന്വേഷിച്ചുവരികയാണ്.

ABOUT THE AUTHOR

...view details