പട്‌ന: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന് പിന്നാലെ താരത്തിന്‍റെ ബന്ധുവിന്‍റെ ഭാര്യ അന്തരിച്ചു. മുംബൈയിൽ സുശാന്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് ബന്ധുവിന്‍റെ ഭാര്യ സുധാദേവി മരിച്ചത്. ബിഹാറിലെ പൂർണിയ സ്വദേശിയാണിവർ. സുശാന്തിന്‍റെ വേർപാടിൽ ഇവര്‍ ദുഖിതയായിരുന്നു. മരണവാർത്ത അറിഞ്ഞത് മുതൽ ഇവർ ഭക്ഷണം കഴിച്ചിരുന്നില്ലയെന്നും പറയപ്പെടുന്നു.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ബന്ധുവിന്‍റെ ഭാര്യ അന്തരിച്ചു - സുശാന്ത് സിംഗ് രജ്‌പുത്
സുശാന്തിന്‍റെ ബന്ധുവിന്‍റെ ഭാര്യ സുധാദേവിയാണ് നടന്‍റെ സംസാകാര സമയത്ത് മരിച്ചത്. താരത്തിന്‍റെ മരണത്തിന് ശേഷം ശാരീരികമായും മാനസികമായും ഇവർ തകർന്നിരുന്നു. തുടർന്ന്, ആരോഗ്യം വഷളായി മരണപ്പെടുകയായിരുന്നു
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ബന്ധുവിന്‍റെ ഭാര്യ അന്തരിച്ചു
കഴിഞ്ഞ ദിവസം വൈകിട്ട് മുംബൈ പവാൻ ഹാൻസിൽ ബോളിവുഡ് നടന്‍റെ സംസ്‌കാരം നടക്കുമ്പോഴാണ് സുധാദേവി പൂർണിയയിൽ വച്ച് മരിക്കുന്നത്. ഇവർ സുശാന്തിന്‍റെ മരണത്തിന് ശേഷം ശാരീരികമായും മാനസികമായും തകർന്നിരുന്നു. അതിനാൽ തന്നെ ഇവരുടെ ആരോഗ്യം വഷളായിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്‍റെ അന്ത്യകർമങ്ങളിൽ അടുത്ത ബന്ധുക്കൾ ഉൾപ്പടെ 20 പേരാണ് പങ്കെടുത്തത്. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ നഷ്‌ടം വലിയ വേദനയാണെന്ന് കുടുംബം പറഞ്ഞു.