"കണ്ണുനീർ തുള്ളികളിൽ നിന്ന് ബാഷ്‌പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം. അവസാനിക്കാത്ത സ്വപ്നങ്ങൾ ഒരു പുഞ്ചിരി രൂപീകരിക്കുന്നു. ക്ഷണികമായ ജീവിതം, ഇരുവർക്കുമിടയിൽ നിർണയിക്കുമ്പോൾ," സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്.
ക്ഷണികമായ ജീവിതം: അമ്മയെ കുറിച്ചുള്ള സുശാന്തിന്‍റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് - bollywood actor
പതിനാറാം വയസിലാണ് സുശാന്ത് സിങിന്‍റെ അമ്മ മരിച്ചത്. അമ്മയുടെ ചിത്രത്തിനൊപ്പം വൈകാരികമായ ഒരു കുറിപ്പാണ് താരം പങ്കുവെച്ചത്.
ക്ഷണികമായ ജീവിതം
പതിനാറാം വയസിലാണ് സുശാന്തിന് അമ്മയെ നഷ്‌ടപ്പെടുന്നത്. അമ്മ എന്ന ഹാഷ് ടാഗിനൊപ്പം സുശാന്ത് പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പിൽ അമ്മയുടെ നഷ്‌ടം താരത്തെ എത്രമാത്രം വേദനിപ്പിച്ചു എന്നത് വ്യക്തമാക്കുന്നുണ്ട്. ഒരാഴ്‌ച മുമ്പാണ് യുവനടൻ അമ്മയുടെ ചിത്രത്തിനൊപ്പമുള്ള ഓർമ കുറിപ്പ് പങ്കുവെച്ചത്. വിഷാദരോഗത്തിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി സുശാന്ത് സിങ്. ഇന്ന് താരത്തെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Last Updated : Jun 14, 2020, 7:31 PM IST