മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാകാൻ ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിന് മുംബൈ പൊലീസിന്‍റെ നിർദേശം. താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായി മഹേഷ് ഭട്ടിനെ വിളിപ്പിച്ചിട്ടുണ്ടെന്നും നടി കങ്കണാ റണാവത്ത്, കരൺ ജോഹറിന്‍റെ മാനേജർ എന്നിവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു. മഹേഷ് ഭട്ടിന്‍റെ മൊഴി രണ്ടു ദിവസത്തിനുള്ളിൽ രേഖപ്പെടുത്തും. കേസിൽ കൂടുതൽ വ്യക്തത വരുത്താനായി ആവശ്യമെങ്കിൽ കരൺ ജോഹറിനെയും വിളിപ്പിച്ചേക്കുമെന്നും അനിൽ ദേശ്മുഖ് വ്യക്തമാക്കി.
സുശാന്തിന്‍റെ മരണം; മഹേഷ് ഭട്ടിനെ ചോദ്യം ചെയ്യും - mahesh bhatt
മഹേഷ് ഭട്ടിന്‍റെ മൊഴി രണ്ടു ദിവസത്തിനുള്ളിൽ രേഖപ്പെടുത്തുമെന്നും നടി കങ്കണാ റണാവത്ത്, കരൺ ജോഹറിന്‍റെ മാനേജർ എന്നിവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു.
സുശാന്തിന്‍റെ മരണം
ബോളിവുഡിലെ സ്വജനപക്ഷപാതവും ഗ്രൂപ്പിസവും സുശാന്തിന്‍റെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് നടി കങ്കണ റണാവത്ത് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖരും താരത്തിന്‍റെ സുഹൃത്തുക്കളുമടക്കം ഇതുവരെ 37 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ 14നാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.