സുശാന്തിന്‍റെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ താരത്തിന്‍റെ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. വീണ്ടുമൊരു രക്ഷാബന്ധന്‍ ദിവസം എത്തിയപ്പോള്‍ തന്‍റെ ഏകസഹോദരന്‍റെ ഓര്‍മകളില്‍ നീറുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹോദരി ശ്വേത സിങ് കൃതി. സുശാന്തിനോടൊപ്പമുള്ള കുട്ടിക്കാലത്തെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സഹോദരിമാര്‍ ചേര്‍ന്ന് സുശാന്തിന്‍റെ കയ്യില്‍ രാഖി കെട്ടുന്നതിന്‍റെ ചിത്രങ്ങളും ശ്വേത പങ്കുവെച്ച ഫോട്ടോയിലുണ്ട്. സുശാന്തിന്‍റെ അമ്മയേയും ചിത്രത്തില്‍ കാണാം. രണ്ട് സഹോദരിമാരുടെ ഏക സഹോദരനായിരുന്നു സുശാന്ത്.
രക്ഷാബന്ധന്‍ ദിനത്തില്‍ സുശാന്തിന്‍റെ ഓര്‍മകളുമായി സഹോദരി - സഹോദരി ശ്വേത സിങ് കൃതി
സുശാന്തിനോടൊപ്പമുള്ള കുട്ടിക്കാലത്തെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സഹോദരിമാര്‍ ചേര്‍ന്ന് സുശാന്തിന്‍റെ കയ്യില്‍ രാഖി കെട്ടുന്നതിന്‍റെ ചിത്രങ്ങളും ശ്വേത പങ്കുവെച്ച ഫോട്ടോയിലുണ്ട്
രക്ഷാബന്ധന്‍ ദിനത്തില്‍ സുശാന്തിന്‍റെ ഓര്‍മകളുമായി സഹോദരി
സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന ആരോപണവുമായി പിതാവും സഹോദരിമാരും രംഗത്തെത്തിയതോടെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്‍റ് സാമ്പത്തീക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണത്തിനായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. താരത്തിന്‍റെ മരണത്തില്‍ ഇതുവരെ ബോളിവുഡ് സിനിമാമേഖലയിലെ പ്രമുഖരടക്കം ഉള്‍പ്പെടുന്ന 56 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.