മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത് വിഷാദരോഗത്തിന് മരുന്നുകൾ ഉപയോഗിച്ചിരുന്നില്ല എന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും മാസങ്ങളായി താരം കടുത്ത വിഷാദത്തിലും മാനസിക സമ്മർദത്തിലും ആയിരുന്നെങ്കിലും ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിച്ചിരുന്നില്ല. എന്നാൽ, സുശാന്തിന്‍റെ വീട്ടിൽ നിന്നും ലഭിച്ച രേഖകൾ അദ്ദേഹം കടുത്ത വിഷാദരോഗത്തിലും രക്ത സമ്മർദത്തിലുമായിരുന്നു എന്ന് വ്യക്തമാക്കുന്നു.
സുശാന്ത് സിംഗ് രജ്‌പുത് ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകൾ - depression death
താരം കടുത്ത വിഷാദത്തിലും മാനസിക സമ്മർദത്തിലും ആയിരുന്നെങ്കിലും ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിച്ചിരുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ
സുശാന്ത് മരിക്കുന്ന സമയത്ത് വീട്ടിൽ രണ്ട് പാചകക്കാരും ക്രിയേറ്റീവ് മാനേജരും ഉണ്ടായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയുമായി സുശാന്ത് സിംഗ് രജ്‌പുത് പ്രണയത്തിൽ ആയിരുന്നുവെന്നും വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും വാർത്തകൾ പറയുന്നു. മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് സുശാന്ത്, റിയ ചക്രബർത്തിയെയും ഇരുവരുടെയും സുഹൃത്തായ മഹേഷ് ഷെട്ടിയെയും വിളിച്ചിരുന്നു. എന്നാൽ, ഇവർ ഫോൺ കോളിനോട് പ്രതികരിച്ചില്ല. റിയയും സുശാന്തും കുറച്ചു ദിവസങ്ങളായി കലഹത്തിൽ ആയിരുന്നുവെന്നും പറയപ്പെടുന്നു. പൊലീസ് റിയ ചക്രബർത്തിയെയും മഹേഷ് ഷെട്ടിയെയും മുൻ കാമുകി അങ്കിത ലോഖണ്ഡെയെയും മരിക്കുന്നതിന് 24 മണിക്കൂർ മുമ്പ് നടൻ ബന്ധപ്പെട്ടിരുന്ന ആളുകളെയും ചോദ്യം ചെയ്യും. അതേസമയം, സുശാന്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നില്ലെന്നും താരത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ ധാരാളം പണം ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.