മുംബൈ:ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്‍റെ വക്താക്കളുടെ സിനിമകൾ ബഹിഷ്‌കരിക്കുമെന്ന് നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലി. നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരു വിഭാഗം ആളുകൾ നിർമിക്കുന്ന ചലച്ചിത്രങ്ങൾ ഇനിമുതൽ കാണുകയില്ലെന്ന് രൂപ അറിയിച്ചത്. "ഇനിമുതൽ ചില ആളുകളുടെ സിനിമകൾ ഞാൻ കാണില്ല. കാരണം, ചെറിയ പട്ടണങ്ങളിൽ നിന്ന് വരുന്നവർ ഈ വ്യവസായത്തിലേക്ക് വരരുതെന്നാണ് രാജ്യത്തിന് അവർ നൽകുന്ന സന്ദേശം. സ്വജനപക്ഷപാതം എല്ലായിടത്തും ഉണ്ടാകും. മാതാപിതാക്കൾക്ക് തീർച്ചയായും അവരുടെ കുട്ടികളെ സഹായിക്കാം. എന്നാൽ, അത് ചിലരെ മരണത്തിലേക്ക് തള്ളിവിടുന്ന തരത്തിലാകരുത്, ” അവർ പറയുന്നു. സുശാന്തിന്‍റെ മരണം ആത്മഹത്യയല്ലെന്ന് പറഞ്ഞ രൂപ ഗാംഗുലി കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
'ചിലരു'ടെ ബോളിവുഡ് സിനിമകൾ ബഹിഷ്‌കരിക്കുന്നതായി രൂപ ഗാംഗുലി - nepotism in bollywood
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം ആത്മഹത്യയല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലി പറയുന്നു.
!['ചിലരു'ടെ ബോളിവുഡ് സിനിമകൾ ബഹിഷ്‌കരിക്കുന്നതായി രൂപ ഗാംഗുലി ബോളിവുഡിലെ സ്വജനപക്ഷപാതം ബിജെപി എംപി രൂപ ഗാംഗുലി സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം സുശാന്ത് രൂപ ഗാംഗുലി സിബിഐ അന്വേഷണം ബോളിവുഡ് സിനിമകൾ ബഹിഷ്‌കരിക്കുന്നു bollywood film boycott troopa ganguly sushant sushant singh rajput death Roopa Ganguly 'won't watch films cbi inquiry nepotism in bollywood bjp mp sushant](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7902414-1077-7902414-1593942493053.jpg)
"ആത്മഹത്യാക്കുറിപ്പോ, കസേരയോ തൂങ്ങിമരിച്ച മുറിയിൽ നിന്ന് ലഭിച്ചിട്ടില്ല. എന്നിട്ടും പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇത് ഒരു അപ്രതീക്ഷിത മരണം എന്ന് വിളിക്കുന്നതിനുപകരം, ആത്മഹത്യയാണെന്ന് പൊലീസ് പ്രസ്താവന നടത്തുന്നു." പോസ്റ്റ്‌മോർട്ടത്തിന് മുമ്പുതന്നെ മരണത്തെ ആത്മഹത്യ എന്നാക്കി മാറ്റിയെന്നും എംപി ആരോപിച്ചു. സുശാന്തിന്‍റെ ശരീരത്തിൽ ഒരുപാട് അടയാളങ്ങൾ ഉണ്ടായിരുന്നതായും തൂങ്ങിമരിച്ചതായി കണ്ടെത്തിയതിന് പിറ്റേ ദിവസമാണ് ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതെന്നും അവർ വിവരിച്ചു. ഈ വിവരങ്ങളെല്ലാം താരത്തിന്‍റേത് തൂങ്ങിമരണമാണെന്നാണ് വ്യക്തമാക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടെന്ന് തുറന്നുപറഞ്ഞ വ്യക്തിയായിരുന്നു സുശാന്തെന്നും അദ്ദേഹം ആത്മഹത്യ ചെയ്‌തതായി കണക്കാക്കാൻ സാധിക്കില്ലെന്നും രൂപ വിശദമാക്കി. താൻ മുംബൈ പൊലീസിന്‍റെ കഴിവിനെ ചോദ്യം ചെയ്യുകയല്ല, മറിച്ച് സിബിഐ അന്വേഷണം കൂടുതൽ നിഷ്‌പക്ഷമായിരിക്കുമെന്നുള്ളതിനാലാണ് ഇത്തരമൊരു ആവശ്യം ഉയർത്തുന്നതെന്നും രൂപാ ഗാംഗുലി വ്യക്തമാക്കി. കഴിഞ്ഞ മാസം 14നാണ് ബാന്ദ്രയിലെ വീട്ടിൽ ബോളിവുഡ് യുവനടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.