മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കാസ്റ്റിംഗ് ഡയറക്‌ടർ ഷാനൂ ശർമയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ വച്ചാണ് യഷ് രാജ് ഫിലിംസിന്‍റെ (വൈആർഎഫ്) കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്‌തത്. മനീഷ് ശർമ സംവിധാനം ചെയ്ത ശുദ്ധ് ദേസി റൊമാൻസ് (2013), ദിബാകർ ബാനർജിയുടെ ഡിറ്റക്‌ടീവ് ബ്യോംകേശ് ബക്ഷി ചിത്രങ്ങളിലാണ് ബോളിവുഡ് യുവനടൻ സുശാന്തും യഷ് രാജ് ഫിലിംസ് പ്രൊഡക്ഷനുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളത്. ശേഖർ കപൂറിന്‍റെ സംവിധാനത്തിൽ സുശാന്തിനെ നായകനാക്കി പാനി എന്ന ഹിന്ദി ചിത്രം തീരുമാനിച്ചിരുന്നെങ്കിലും വൈആർഎഫ് പിന്നീട് ഇതിൽ നിന്ന് പിന്മാറി.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്‌തു - sushant death
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ വച്ച് യഷ് രാജ് ഫിലിംസിന്‍റെ കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്‌തു.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം
നേരത്തെ സുശാന്തിന്‍റെ പ്രണയിനി റിയ ചക്രബർത്തിയുടെയും ഉറ്റസുഹൃത്തുക്കളുടെയും കുടുംബത്തിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ, സുശാന്തിന്‍റെ അവസാന ചിത്രം ദിൽ ബെചാരയുടെ സംവിധായകൻ മുകേഷ് ചബ്രയുടെയും മൊഴിയെടുത്തു. ഈ മാസം 14ന് ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തി. താരത്തിന്‍റെ മരണത്തിൽ ബോളിവുഡിലെ പ്രമുഖർക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സിനിമാതാരങ്ങൾ രംഗത്തെത്തിയിട്ടുമുണ്ട്.