സുശാന്ത് സിങിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് റിയ, ആഭ്യന്തര മന്ത്രി അമിത് ഷായോട് സുശാന്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 'ബഹുമാനപ്പെട്ട അമിത് ഷാ സര്‍, ഞാന്‍ സുശാന്ത് സിങിന്‍റെ കാമുകി റിയ ചക്രബര്‍ത്തി. അദ്ദേഹം മരിച്ചിട്ട് ഒരു മാസമാകുന്നു. എനിക്ക് സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസമുണ്ട്. നീതിക്ക് വേണ്ടി സിബിഐ അന്വേഷണം വേണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്താണ് സുശാന്തിനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ച് എന്ന് മാത്രമാണ് എനിക്ക് അറിയേണ്ടത്. വിശ്വസ്തതയോടെ റിയ ചക്രബര്‍ത്തി. സത്യമേവജയത' എന്നാണ് റിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സുശാന്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി - ആഭ്യന്തര മന്ത്രി അമിത് ഷാ
ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് സുശാന്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് റിയ ചക്രബര്‍ത്തി ആവശ്യപ്പെട്ടിരിക്കുന്നത്
നടന്‍ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതായും റിയ മൊഴി നല്‍കിയാതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ സുശാന്തിന്‍റെ മരണത്തിന് ഉത്തരവാദി റിയയാണെന്ന് ചിത്രീകരിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. സമൂഹമാധ്യമത്തിലൂടെ റിയക്ക് എതിരെ ചിലര്‍ ബലാത്സംഗ ഭീഷണി മുഴക്കുന്നുമുണ്ട്. 'ആത്മഹത്യ ചെയ്തോളൂ ഇല്ലെങ്കില്‍ ആളെ വിട്ട് കൊല്ലിക്കും, നിന്നെ റേപ്പ് ചെയ്യിക്കും' എന്ന് റിയക്ക് ലഭിച്ച സന്ദേശം അവര്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
ഭീഷണിക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ ഹെല്‍പ് ലൈനെയും റിയ തന്‍റെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. സുശാന്തിന്‍റെ മരണത്തില്‍ ഏറെ നാള്‍ മൗനം പാലിച്ച റിയ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചത്.