കേരളം

kerala

ETV Bharat / sitara

സുശാന്ത് സിംഗ് രാജ്‌പുത് കൺമറഞ്ഞിട്ട് ഒരു വർഷം, അന്വേഷണം എവിടെയെത്തി?

സുശാന്തിന്‍റെ മരണം, മാസങ്ങൾ നീണ്ട അന്വേഷണം... മുംബൈ പൊലീസിന് ശേഷം സിബിഐ ഏറ്റെടുത്ത കേസ്, പണമിടപാടുകളെ കുറിച്ച് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെയും മയക്കുമരുന്ന് ബന്ധത്തിന്‍റെ പിന്നാമ്പുറം തേടി എൻസിബിയുടെയും സമാന്തരമായ അന്വേഷണങ്ങൾ... എന്നിട്ടും, അന്തിമ ഫലം എവിടെ ?

sushant singh rajput' death case timeline  sushant singh death news  sushant singh rajput hanged news  ssr death latest news  sushant singh one year death anniversary news  സുശാന്ത് സിംഗ് രജ്‌പുത് മരണം പുതിയ വാർത്ത  സുശാന്ത് സിംഗ് കേസ് നാൾവഴികൾ വാർത്ത  സുശാന്ത് സിംഗ് അന്വേഷണം വാർത്ത  സുശാന്ത് സിബിഐ വാർത്ത  സുശാന്ത് സിംഗ് എൻസിബി ഇഡി വാർത്ത  sushant cbi ncb ed news
സുശാന്ത് സിംഗ് രജ്‌പുത്

By

Published : Jun 14, 2021, 7:47 AM IST

ജൂൺ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച, ഉച്ച കഴിഞ്ഞ് ബ്രേക്കിങ് ന്യൂസുകൾ നിറഞ്ഞു... ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത് ആത്മഹത്യ ചെയ്‌തു. ബോളിവുഡ് സിനിമകളോട് കമ്പമില്ലാത്തവർ പോലും ആ വാർത്തയിൽ ഞെട്ടി.

എം.എസ് ധോണിയെ വെള്ളിത്തിരയിൽ അവിസ്മരണീയനാക്കിയ പ്രതിഭയുടെ മരണവാർത്ത ലോകമൊട്ടാകെയുള്ള സിനിമാപ്രേമികൾക്ക് വിശ്വസിക്കാവുന്നതിലും അതീതമായിരുന്നു.

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനും ഗൂഢാലോചനക്കും സുശാന്തിന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നതോടെ ജൂൺ 14ന് ആത്മഹത്യ എന്നെഴുതിയ തലക്കെട്ടുകൾ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ എന്ന് മാറ്റിയെഴുതി തുടങ്ങി.

കേസിന്‍റെ നാള്‍വഴി

കൃത്യം ഒരു വർഷം മുമ്പ് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 15ന് മുംബൈയിലെ പവാൻ ഹാൻസ് ശ്‌മാശനത്തിൽ മൃതദേഹം സംസ്‌കരിച്ചു. കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിൽ നിയന്ത്രണങ്ങളോടെയായിരുന്നു സംസ്‌കാരചടങ്ങുകൾ.

പട്‌നയിൽ നിന്നും താരത്തിന്‍റെ രക്ഷിതാക്കളും അടുത്ത കുടുംബാംഗങ്ങളും മുംബൈയിലെത്തിയിരുന്നു. കൂടാതെ, ശ്രദ്ധ കപൂർ, കൃതി സനോൺ, വിവേക് ഒബ്‌റോയി തുടങ്ങിയ ചലച്ചിത്ര താരങ്ങളും സുശാന്തിന്‍റെ അവസാനയാത്രയയപ്പിന് എത്തി.

സുശാന്തിന്‍റെ മരണത്തിൽ ബോളിവുഡിലെ കുടുംബവാഴ്‌ചയെ പഴിചാരി കങ്കണ റണാവത്ത് രംഗത്തെത്തി. കൂടാതെ, സുശാന്തിന്‍റെ അടുത്ത ബന്ധുവായ ഒ.പി സിംഗ് താരത്തിന്‍റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

ജൂൺ 16 2020- ബിജെപി എംപി നിഷികാന്ത് ഡുബെ സുശാന്ത് സിംഗിന്‍റെ മരണത്തിൽ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് ഉന്നത തല അന്വേഷണത്തിന് ആവശ്യമുയർത്തി.

ജൂൺ 18, 2020-ബാന്ദ്ര പൊലീസ് സുശാന്തും താരത്തിന്‍റെ പെൺസുഹൃത്തുമായ റിയ ചക്രബർത്തിയുടെ മൊഴി രേഖപ്പെടുത്തി. നടനുമായി ദീർഘനാളായി ഒരുമിച്ച് താമസിക്കുകയായിരുന്ന റിയ സുശാന്ത് മരിക്കുന്നതിന് വളരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഫ്ലാറ്റ് വിട്ടുപോയത്.

ജൂൺ 24, 2020-താരത്തിന്‍റെ ശരീരത്തിൽ ബാഹ്യ മുറിവുകളോ പിടിവലി നടന്നതായുള്ള അടയാളങ്ങളോ ഇല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി.

ജൂൺ 25, 2020-കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി എംപി രൂപ ഗാംഗുലി ആവശ്യപ്പെട്ടു.

More Read: സുശാന്തിന്‍റെ മരണം .. മാസങ്ങൾ നീണ്ട അന്വേഷണം എവിടെയെത്തി?

ജൂലൈ 4, 2020- മകന്‍റെ അപ്രതീക്ഷിത മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ അന്വേഷണം സിബിഐക്ക് വിടണമെന്ന് സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ പിതാവ് കെ.കെ സിംഗ് ആവശ്യപ്പെട്ടു.

ജൂലൈ 6, 2020- അന്വേഷണത്തിന്‍റെ ഭാഗമായി പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തി.

ജൂലൈ 14, 2020- തനിക്ക് പ്രണയത്തിന്‍റെ ശക്തി പഠിപ്പിച്ച, അതിൽ വിശ്വസിക്കാൻ പ്രചോദനമായ വ്യക്തിത്വമായിരുന്നു സുശാന്തെന്നും ഇപ്പോഴും താൻ തന്‍റെ വികാരങ്ങളെ നേരിടാനാകാത്ത അവസ്ഥയിലാണെന്നും സുശാന്ത് മരിച്ച് കൃത്യം ഒരു മാസം പിന്നിട്ടപ്പോൾ റിയ ഇൻസ്റ്റഗ്രാമിൽ എഴുതി.

ജൂലൈ 16, 2020- സുശാന്ത് സിംഗിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് റിയ ചക്രവർത്തി ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർഥിച്ചു.

ജൂലൈ 28,2020- റിയ ചക്രബർത്തിക്കെതിരെ സുശാന്തിന്‍റെ അച്ഛൻ കെ.കെ സിംഗ് പട്‌നയിൽ കേസ് കൊടുത്തു. സ്‌നേഹം നടിച്ച് മകനിൽ നിന്നും പണം തട്ടിയെന്നായിരുന്നു ആരോപണം. ഹർജിക്കെതിരെ റിയയും നീങ്ങി

അന്വേഷണം ബിഹാറിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് നടി കോടതിയിൽ ഹർജി നൽകി. ബിഹാർ പൊലീസിന് കെ.കെ സിംഗ് നൽകിയ എഫ്ഐആറിൽ സ്റ്റേ വേണമെന്നും സുപ്രീം കോടതിയോട് നടി അഭ്യർഥിച്ചു.

കേസ് അന്വേഷണത്തിനായി ബിഹാർ പൊലീസ് മുംബൈയിൽ എത്തി. എന്നാൽ, വിഷയത്തിൽ രാഷ്‌ട്രീയമുതെലടുപ്പുകൾ കൂടി വന്നതോടെ കേസിന്‍റെ ചുമതലയുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസും മുംബൈ പൊലീസും കൊമ്പുകോർത്തു.

ജൂലൈ 30, 2020- കെ.കെ സിംഗിന്‍റെ പരാതിയിലെ അന്വേഷണത്തിലൂടെ താരത്തിന്‍റെ ബാങ്ക് ഇടപാടുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇതോടെ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും അന്വേഷണവുമായി മുന്നോട്ടുവന്നു. ബിഹാർ പൊലീസിൽ നിന്ന് വസ്തുതകൾ ശേഖരിച്ച് ഇഡി അന്വേഷണം ആരംഭിച്ചു.

ജൂലൈ 31, 2020- തന്നെ കരുതിക്കൂട്ടി ഫ്രെയിം ചെയ്യുകയാണെന്നും തനിക്ക് നീതി വേണമെന്നും റിയ ചക്രബർത്തി സമൂഹമാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞു.

ഓഗസ്റ്റ് 5, 2020- മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ സംതൃപ്‌തരല്ലെന്ന് ചൂണ്ടിക്കാട്ടി ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ സിബിഐ അന്വേഷണത്തിനായി കേന്ദ്രത്തോട് അഭ്യർഥിച്ചു. ഇതിന് പിന്നാലെ, സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണം സിബിഐ അന്വേഷിക്കാൻ കേന്ദ്ര സർക്കാരിന്‍റെ ശുപാർശ.

ഓഗസ്റ്റ് 10, 2020- മാധ്യമങ്ങൾ തന്നെ കുറ്റവാളിയായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിലെ മാധ്യമ വിചാരണക്കെതിരെ റിയ ചക്രബർത്തി സുപ്രീം കോടതിയെ സമീപിച്ചു.

ഓഗസ്റ്റ് 19, 2020- സുശാന്ത് സിംഗ് രാജ്‌പുത് വധക്കേസിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. കേസിന്‍റെ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്.

ഓഗസ്റ്റ് 26, 2020- പണമിടപാടുകളെ സംബന്ധിച്ചുള്ള അന്വേഷണം ലഹരിമരുന്ന് ബന്ധത്തിലേക്കും നീണ്ടു. റിയയുടെ ഫോൺ സന്ദേശങ്ങളിൽ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെ, നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) റിയക്കെതിരെ കേസെടുത്തു.

സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകിയതിൽ നടിക്ക് പങ്കുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു എൻസിബി നടപടി. ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചും എൻസിബി അന്വേഷണം വിപുലീകരിച്ചു.

ഓഗസ്റ്റ് 28, 2020- റിയ ചക്രബർത്തി സിബിഐക്ക് മുന്നിൽ ഹാജരായി. നീണ്ട മണിക്കൂറുകളോളം നടിയെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തു.

സെപ്റ്റംബർ 4, 2020- സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ റിയയെയും സഹോദരൻ ഷോയിക് ചക്രബർത്തിയെയും എൻ‌സി‌ബി അറസ്റ്റ് ചെയ്തു. നടന്‍റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡയെയും അറസ്റ്റ് ചെയ്തു. കേസിൽ നിരവധി മയക്കുമരുന്ന് ഇടപാടുകാരും പിടിയിലായി.

സെപ്‌തംബർ 8, 2020- "റോസാപ്പൂക്കള്‍ ചുവപ്പാണ്, വയലറ്റുകള്‍ നീലയാണ്, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും." നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫിസിൽ ഹാജരായ റിയ ചുറ്റും തടിച്ച് കൂടിയ മാധ്യമങ്ങളോട് ഒരക്ഷരവും ഉരുവിട്ടില്ല.

പകരം അവർ ധരിച്ച കറുത്ത ടീഷർട്ടിലെ വാക്കുകൾ ബോളിവുഡിലെ മേൽക്കോയ്‌മക്കും പുരുഷാധിപത്യത്തിനും എതിരെ തൊടുത്തുവിട്ട ശരങ്ങളായിരുന്നു. തന്നെ മാത്രം കേസിൽ ഫ്രെയിം ചെയ്യുന്ന ഗൂഢാലാചോനക്കെതിരെയുള്ള പ്രതിഷേധവും.

സെപ്റ്റംബർ 23, 2020- ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവരെ ചോദ്യം ചെയ്യുന്നതിനായി എൻ‌സി‌ബി വിളിപ്പിച്ചു. രാകുൽ പ്രീത് സിംഗിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖമ്പട്ടയെയും ചോദ്യം ചെയ്‌തു.

More Read: ബോളിവുഡിന്‍റെ നഷ്‌ടം; സുശാന്ത് സിങ് രാജ്‌പുത് കൺമറഞ്ഞു

ഒക്ടോബർ 5, 2020- ഡൽഹി എയിംസ് മെഡിക്കൽ ബോർഡ് സുശാന്തിന്‍റെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ അന്വേഷണ റിപ്പോർട്ട് സിബിഐക്ക് സമർപ്പിച്ചു. നടൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നും കൊലപാതകമല്ലെന്നും എംയിസിലെ ഫോറന്‍സിക് വിദഗ്‌ധ സംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ 8, 2020- നാല് ആഴ്‌ചയോളം ബൈക്കുള ജയിലിൽ കഴിഞ്ഞ ശേഷം റിയ ചക്രബർത്തിക്ക് ജാമ്യം ലഭിച്ചു.

നവംബർ 9, 2020-മയക്കുമരുന്ന് കേസ് കൂടുതൽ താരങ്ങളിലേക്ക് വിപുലീകരിച്ചു. ബോളിവുഡ് നടൻ അർജുൻ രാംപാലിന്‍റെ ബാന്ദ്രയിലെ വസതിയിൽ എൻസിബി റെയ്‌ഡ് നടത്തി.

മാർച്ച് 5, 2021- റിയ ചക്രബർത്തി, ഷോയിക് ചക്രബർത്തി, സാമുവൽ മിറാൻഡ എന്നിവരടക്കം 33 പേരെ ഉൾപ്പെടുത്തി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു.

മെയ് 28, 2021- സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ താരത്തിന്‍റെ സുഹൃത്തും അയൽക്കാരനുമായ സിദ്ധാർഥ് പിത്താനിയെ എൻ‌സി‌ബി അറസ്റ്റ് ചെയ്തു.

ജൂൺ 4, 2021- മയക്കുമരുന്ന് കേസിൽ പ്രതിയായി ആരോപിക്കപ്പെട്ട സാമുവൽ മിറാൻഡയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പത്ത് മാസങ്ങൾ പിന്നിടുമ്പോഴും സുശാന്തിന്‍റെ മരണത്തിൽ വ്യക്തമായ വിവരങ്ങൾ നൽകാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര അന്വേഷണ ഏജൻസി ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

താരത്തിന്‍റേത് ആത്മഹത്യ ആണെങ്കിൽ, അതിന് പിന്നാമ്പുറത്തെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടു. വിഷാദരോഗമാണെങ്കിൽ അതിൽ സിനിമാമേഖലയിലെ കുടുംബാധിപത്യവും സ്പർധയും കാരണമായോ എന്നതിലും സിബിഐക്ക് മറുപടിയില്ല.

മുംബൈ പൊലീസ് എവിടെ പാതിയാക്കി വച്ചുവോ അവിടം വരെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണവും എത്തിയിട്ടുള്ളതെന്നതും സംഭവത്തിലെ അനാസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.

ABOUT THE AUTHOR

...view details