നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസിന്‍റെ സിഇഒയെ പൊലീസ് ചോദ്യം ചെയ്‌തു. ഇന്ന് അമ്പോളി പൊലീസ് സ്റ്റേഷനിൽ വച്ചാണ് കരൺ ജോഹറിന്‍റെ നിർമാണ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അപൂർവ മെഹ്‌തയുടെ മൊഴിയെടുത്തത്. സ്റ്റേഷനിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം മെഹ്‌തയോട് നിർദേശിക്കുകയും ഇന്ന് മൂന്ന് മണിക്കൂർ അദ്ദേഹത്തെ ചോദ്യം ചെയ്യുകയുമായിരുന്നു.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; ധർമ പ്രൊഡക്ഷൻസ് സിഇഒയെ ചോദ്യം ചെയ്‌തു - Mahesh Bhatt
കരൺ ജോഹറിന്‍റെ നിർമാണ കമ്പനി ധർമ പ്രൊഡക്ഷൻസിന്‍റെ സിഇഒ അപൂർവ മെഹ്‌തയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌തു
ധർമ പ്രൊഡക്ഷൻസ് സിഇഒയെ ചോദ്യം ചെയ്‌തു
കഴിഞ്ഞ ദിവസം സംവിധായകൻ മഹേഷ് ഭട്ടിന്‍റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെ പ്രമുഖരും സുശാന്തിന്‍റെ സുഹൃത്തുക്കളുമുൾപ്പടെ 40 പേരുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ ആദിത്യ ചോപ്ര, ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ്, പ്രമുഖ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിനെ ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.