മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ഒരാളെ കൂടി നല്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‌തു. നടന്‍ അര്‍ജുന്‍ രാംപാലിന്‍റെ കാമുകി ഗബ്രിയേലയുടെ സഹോദരന്‍ അജിസിലോസാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് ലോബിയിലെ ഒരാളുമായി അജിസിലോസിന് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ലഹരി മരുന്ന് കേസ്; അര്‍ജുന്‍ രാംപാലിന്‍റെ കാമുകിയുടെ സഹോദരനും അറസ്റ്റില്‍ - Arjun Rampal girlfriend
നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് ലോബിയിലെ ഒരാളുമായി അജിസിലോസിന് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ദക്ഷിണാഫ്രിക്കന്‍ പൗരനാണ് അജിസിലോസ്
ലഹരി മരുന്ന് കേസ്, അര്‍ജുന്‍ രാംപാലിന്‍റെ കാമുകിയുടെ സഹോദരനും അറസ്റ്റില്‍
ദക്ഷിണാഫ്രിക്കന്‍ പൗരനാണ് അജിസിലോസ്. കോടതിയില്‍ ഹാജരാക്കിയ അജിസിലോസിനെ എൻസിബി കസ്റ്റഡിയില്‍ വിട്ടു. നേരത്തെ സുശാന്തിന്‍റെ കാമുകി റിയ ചക്രബര്‍ത്തി സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി സുശാന്തിന്‍റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ പേഴ്‌സണല്‍ സ്റ്റാഫ് ദിപേഷ് സാവന്ത് എന്നിവര്‍ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 28 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് റിയ ചക്രബര്‍ത്തിക്ക് അടുത്തിടെ ബോംബോ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്.