കേരളം

kerala

ETV Bharat / sitara

സൂപ്പർ സിംഗ് ജോഡി വീണ്ടുമെത്തുന്നു; ദസറ റിലീസായി 'ഹോസ്‌ല രഖ്' - diljit dosanjh sonam bajwa news

ദിൽജിത് ദൊസഞ്ജ് ആദ്യമായി നിർമിക്കുന്ന ചിത്രം ഹോസ്‌ല രഖ് ഒക്‌ടോബർ 15ന് റിലീസിനെത്തും. ദിൽജിത്തിനൊപ്പം സോനം ബജ്‌വയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൂപ്പർ സിംഗ് ജോഡി പുതിയ വാർത്ത  ദസറ റിലീസായി ഹോസ്‌ല രഖ് വാർത്ത  ദിൽജിത് ദൊസഞ്ജ് പുതിയ വാർത്ത  ദിൽജിത് ദൊസഞ്ജ് ഹോസ്‌ല രഖ് നിർമാതാവ് വാർത്ത  അമർജിത് സിംഗ് വാർത്ത  super singh film combo act honsla rakh news  diljit dosanjh sonam bajwa news  super singh film actors news
സൂപ്പർ സിംഗ് ജോഡി വീണ്ടുമെത്തുന്നു

By

Published : Feb 18, 2021, 5:47 PM IST

Updated : Feb 18, 2021, 7:53 PM IST

നടനും ഗായകനുമായ ദിൽജിത് ദൊസഞ്ജ് ആദ്യമായി നിർമാതാവാകുന്നു. ഹോസ്‌ല രഖ് എന്ന ടൈറ്റിലിലൊരുങ്ങുന്ന പഞ്ചാബി ചിത്രത്തിൽ നായകവേഷം ചെയ്യുന്നതും ദിൽജിത് തന്നെയാണ്. അമർജിത് സിംഗ് സരോൺ സംവിധാനം ചെയ്യുന്ന ഹോസ്‌ല രഖിന്‍റെ റിലീസ് പ്രഖ്യാപനത്തോടൊപ്പമാണ് ദിൽജിത് നിർമാതാവായും തുടക്കം കുറിക്കുന്ന വിവരം അണിയറപ്രവർത്തകർ പങ്കുവെച്ചത്.

ദസറ റിലീസായാണ് ഹോസ്‌ല രഖ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഒരു കുഞ്ഞിനെ മുതുകത്തേറ്റിയുള്ള ദിൽജിത്തിന്‍റെ കാർട്ടൂൺ പോസ്റ്ററിനൊപ്പം ഒക്‌ടോബർ 15ന് ചിത്രം റിലീസ് ചെയ്യുമെന്ന വാർത്ത അണിയറപ്രവർത്തകർ പങ്കുവെച്ചു. ചിത്രത്തിൽ ദിൽജിത്തിന്‍റെ നായികയായി എത്തുന്നത് സോനം ബജ്‌വയാണ്. സൂപ്പർ സിംഗ് എന്ന ചിത്രത്തിലും ഇരുവരും ജോഡിയായി അഭിനയിച്ചിരുന്നു. രാകേഷ് ധവാനാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.

Last Updated : Feb 18, 2021, 7:53 PM IST

ABOUT THE AUTHOR

...view details