മധുരരാജയ്‌ക്ക് ശേഷം ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത് 'ഷീറോ' എന്ന ചിത്രത്തിലൂടെയാണ്. സൈക്കളോജിക്കൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രമാണ് സണ്ണി ലിയോണിന്‍റേത്. ഷീറോയുടെ മോഷൻ പോസ്റ്ററും ചിത്രത്തിലെ നടിയുടെ ലുക്കും ആരാധകർ വലിയ സ്വീകാര്യതയോടെ ഏറ്റെടുത്തിരുന്നു.
ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സെക്കൻഡ് ലുക്ക് പോസ്റ്ററാണ് പുതിയതായി പുറത്തുവിട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു ഹോളിവുഡ് ത്രില്ലറിലെ നായികയായി തോന്നിപ്പിക്കുന്ന ഗെറ്റപ്പിലാണ് പുതിയ പോസ്റ്ററിൽ നടിയെ അവതരിപ്പിച്ചിരിക്കുന്നത്.