കേരളത്തില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് നടി സണ്ണി ലിയോണി. കഴിഞ്ഞ ദിവസം ഒരു വഞ്ചനാ കേസുമായി ബന്ധപ്പെട്ട് താരത്തെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. തിരുവനന്തപുരം പൂവാറിൽ വെച്ച് ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്‌തത്. പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ വഞ്ചനാ പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നായിരുന്നു പരാതി. എന്നാൽ അഞ്ച് തവണ പരിപാടി മാറ്റിവെച്ചുവെന്നും സംഘാടകരുടേതാണ് വീഴ്‌ചയെന്നും ക്രൈം ബ്രാഞ്ചിന് സണ്ണി ലിയോണി മൊഴി നൽകി. വിഷയത്തില്‍ താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും വീഴ്ച തന്‍റെതല്ലെന്നും പറയാതെ പറയുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ സണ്ണി. തന്‍റെ പുതിയ കുറച്ച് ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പോസ്റ്റ്.
വസ്തുതകളെ വളച്ചൊടിക്കാന്‍ നോക്കിയാലും സത്യം സത്യമായി തുടരും, വിവാദങ്ങള്‍ക്ക് മറുപടിയുമായി സണ്ണി ലിയോണി - Sunny Leone films
തന്‍റെ പുതിയ കുറച്ച് ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചുകൊണ്ടായിരുന്നു നടി സണ്ണി ലിയോണിയുടെ പോസ്റ്റ്
വസ്തുതകളെ വളച്ചൊടിക്കാന്‍ നോക്കിയാലും സത്യം സത്യമായി തുടരും, വിവാദങ്ങള്‍ക്ക് മറുപടിയുമായി സണ്ണി ലിയോണി
'വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെ മാത്രമാണ് വിശ്വസിപ്പിക്കേണ്ടത്... മറ്റാരെയുമല്ല' എന്നാണ് സണ്ണി കുറിച്ചത്. തിരുവനന്തപുരത്തെ പൂവാര്‍ ദ്വീപില്‍ നിന്നുള്ളതാണ് നടിയുടെ ചിത്രങ്ങള്‍. തലമുടിയില്‍ ചുവന്ന കളര്‍ ചെയ്‌ത് മിലിറ്ററി ഗ്രീന്‍ ജെംസ്യൂട്ട് ധരിച്ച് പുത്തന്‍ ലുക്കിലാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്‍റെ ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.