ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും തമ്മിൽ പ്രണയത്തിലാണെന്നത് ഇരുവരും പരസ്യമായി വെളിപ്പെടുത്തിട്ടുണ്ട്. കൂടാതെ, ഒരുമിച്ചുള്ള ചിത്രങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുന്നതും പതിവാണ്.
പുതിയതായി താരങ്ങൾ ഒരു പരസ്യചിത്രത്തിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവച്ചത്. ഇതിന് നടനും ആതിയ ഷെട്ടിയുടെ അച്ഛനുമായ സുനിൽ ഷെട്ടി നൽകിയ കമന്‍റാണ് ശ്രദ്ധേയമാകുന്നത്.
ന്യൂമീ എന്ന കണ്ണടയുടെ പരസ്യത്തിലാണ് ആതിയ ഷെട്ടിയും കെ എല്‍ രാഹുലും അഭിനയിച്ചത്. രാഹുൽ- അതിയ ഫോട്ടോയ്‌ക്ക് ലവ് ഇമോജി നൽകിയാണ് സുനിൽ ഷെട്ടി പ്രതികരിച്ചത്. ഇരുവർക്കും എല്ലാ വിധ ആശംസകളും എന്നും താരം മറുപടി നൽകിയിട്ടുണ്ട്. ആതിയ ഷെട്ടിയുടെ ചിത്രത്തിന് മറുപടി നൽകിയോ എന്ന് ആരാധകരും അതിശയത്തോടെ കമന്‍റ് ചെയ്‌തു.
More Read: കെ.എൽ രാഹുലിനൊപ്പമുള്ള ആതിയയുടെ ചിത്രത്തിന് അച്ഛൻ സുനിൽ ഷെട്ടിയുടെ കമന്‍റ്
മുമ്പ് ഇരുവരും ഒരുമിച്ച് ഒരു ഫോൺബൂത്തിൽ നിന്നും പഴയ മോഡൽ ടെലഫോണിന്‍റെ റിസീവര്‍ പിടിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തിരുന്നു. ഇതിലും സുനിൽ ഷെട്ടി പ്രതികരിച്ചത് വാർത്തകളിൽ ഇടം പിടിച്ചു.