കിങ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തന്‍റെ ഫോട്ടോകള്‍ക്ക് നിറത്തിന്‍റെ പേരില്‍ കളിയാക്കി ക്കൊണ്ട് വന്ന കമന്‍റുകളാണ് താരപുത്രി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നിറത്തിന്‍റെ പേരില്‍ മനുഷ്യരെ വിലയിരുത്തുന്നവര്‍ക്കും കളിയാക്കുന്നവര്‍ക്കുമുള്ള മറുപടിയും സുഹാന ഖാന്‍ സോഷ്യല്‍ മീഡിയകളിലൂടെ നല്‍കിയിട്ടുണ്ട്.
നിറത്തിന്‍റെ പേരില്‍ മോശം കമന്‍റുകള്‍, തന്‍റെ നിറത്തില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് സുഹാന ഖാന്‍
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തന്‍റെ ഫോട്ടോകള്‍ക്ക് നിറത്തിന്‍റെ പേരില്‍ കളിയാക്കിക്കൊണ്ട് വന്ന കമന്‍റുകളാണ് താരപുത്രി സുഹാന ഖാന്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്.
'ഇപ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങളിലൊന്നാണിത്. ഇത് എന്നെ കുറിച്ച് മാത്രമല്ല. വളര്‍ന്ന് വരുന്ന എല്ലാ ചെറിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും യാതൊരു കാരണവുമില്ലാതെ തരംതാഴ്ത്തുന്ന പ്രവണതയാണ്. എന്‍റെ തൊലിയുടെ നിറം ഇരുണ്ടതായതിനാല്‍ ഞാന്‍ വൃത്തികെട്ടവളാണെന്ന് എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ തന്നെ പ്രായമായ ചില സ്ത്രീകളും പുരുഷന്മാരുമൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇവര്‍ ശരിക്കും മുതിര്‍ന്നവരാണെന്നത് മാത്രമല്ല ഇന്ത്യക്കാരായ നമുക്കെല്ലാവര്‍ക്കും ഇരുണ്ട നിറമുള്ളത് സ്വാഭാവികമാണെന്ന് മറന്ന് പോകുന്നുവെന്നതും സങ്കടകരമാണ്. അതേ നമ്മളെല്ലാവരും വ്യത്യസ്തമായ രൂപങ്ങളിലാണ് ജനിക്കുന്നത്. മെലാനില്‍ നിന്ന് എത്ര അകലാന്‍ നോക്കിയാലും അതിന് നമുക്ക് കഴിയില്ല. നമ്മുടെ പ്രിയപ്പെട്ടവര്‍ തന്നെ വെറുപ്പ് കാണിക്കുമ്പോള്‍ അത്രത്തോളം വേദന നിറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ അവസ്ഥയാണ് അനുഭവിക്കുന്നത്. ഇന്ത്യയിലുള്ളവരും അല്ലെങ്കില്‍ നമ്മുടെയൊക്കെ സ്വന്തം കുടുംബങ്ങളില്‍ തന്നെയുള്ളവരും 5.7 പൊക്കത്തില്‍ വെളുത്ത് ഇരിക്കുന്നവര്‍ മാത്രമാണ് സൗന്ദര്യമുള്ളവരെന്ന് നമ്മളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സമൂഹ മാധ്യമങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ഞാന്‍ 5.3 ഉം ഇരുണ്ട നിറമുളള ആളാണ്. അതില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. നിങ്ങള്‍ക്കും അങ്ങനെ ആയിരിക്കുമെന്ന് അറിയാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു...' #endcolourism എന്ന ഹാഷ് ടാഗിലാണ് താരപുത്രി ഇത്രയും കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. മനോഹരമായൊരു ഫോട്ടോയും താരപുത്രി പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സുഹാനയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് സുഹാനക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തുന്നത്. സിനിമ തന്നെയാണ് സുഹാനയുടെയും ലക്ഷ്യം. ഡ്രാമകളും ചെറിയ ഷോര്‍ട്ട് ഫിലിമുകളുമെല്ലാമായി തിരക്കിലാണ് താരപുത്രി.