കേരളം

kerala

ETV Bharat / sitara

Vicky Kaushal Katrina Kaif wedding :വന്‍ സുരക്ഷയില്‍ വിക്കി കൗശല്‍ കത്രീന വിവാഹം; വൈറലായി വീഡിയോ - Bollywood Entertainment news

Video leaked in wedding venue : വന്‍ സുരക്ഷയില്‍ വിക്കി കൗശല്‍ കത്രീന വിവാഹം. ഈ വേളയില്‍ വിവാഹ വേദിയായ സവായ്‌ മധോപൂരിലെ സിക്‌സ്‌ സെന്‍സസ്‌ ഫോര്‍ട്ടില്‍ നിന്നും ഒരു ആഘോഷ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

Strict restrictions in Vicky Kaushal Katrina Kaif wedding  Video leaked in wedding venue  Bollywood Entertainment news  Bollywood celebrity wedding
Vicky Kaushal Katrina Kaif wedding :വന്‍ സുരക്ഷയില്‍ വിക്കി കൗശല്‍ കത്രീന വിവാഹം; വൈറലായി വീഡിയോ

By

Published : Dec 7, 2021, 5:41 PM IST

Vicky Kaushal Katrina Kaif wedding : ബോളിവുഡിലെ പ്രിയ താര ജോഡികളായ വിക്കി കൗശലിന്‍റെയും കത്രീന കെയ്‌ഫിന്‍റെയും വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. വിക്‌കാറ്റ് എന്ന ഹാഷ്‌ടാഗില്‍ ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Strict restrictions in Vicky Kaushal Katrina Kaif wedding : വിക്കിയുടെയും കത്രീനയുടെയും വിവാഹ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹ ആഘോഷങ്ങളുടെ ആദ്യ വീഡിയോയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവാഹ ചടങ്ങളുകള്‍ക്ക് തുടക്കം കുറിക്കവെ കര്‍ശനമായ നിരോധനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഈ വേളയില്‍ വിവാഹ വേദിയായ സവായ്‌ മധോപൂരിലെ സിക്‌സ്‌ സെന്‍സസ്‌ ഫോര്‍ട്ടില്‍ നിന്നും ഒരു ആഘോഷ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. 'ജോധാ അക്‌ബര്‍' എന്ന ചിത്രത്തിലെ ഖ്വാജ മേരെ ഖ്വാജ എന്ന സൂഫി ഗാനത്തിന് ഒരു കൂട്ടം പേര്‍ നൃത്തം ചെയ്യുന്ന രംഗമാണ് വിവാഹ വേദിയിലില്‍ നിന്നും ലീക്കായ വീഡിയോയില്‍ ദൃശ്യമാവുക.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് രാത്രി സംഗീത വിരുന്നും നാളെ ഹല്‍ദി ആഘോഷ ചടങ്ങുകളും വിവാഹ ദിനമായ ഡിസംബര്‍ ഒണ്‍പതിന് സെഹ്രബന്ധി ചടങ്ങും നടക്കും.

ഡിസംബര്‍ ഒമ്പതിന് നടക്കുന്ന തങ്ങളുടെ വിവാഹത്തിനായി കത്രീനയും വിക്കിയും ഒരുങ്ങിക്കഴിഞ്ഞു. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരുടെയും ഡേറ്റിങിനെ കുറിച്ചും പ്രണയത്തെ കുറിച്ചും കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എല്ലാ പ്രചാരങ്ങള്‍ക്കും ഒടുവില്‍ ഇരുവരും വിവാഹിതരാകുന്നു എന്നത് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

Also Read : Vicky Kaushal-Katrina Kaif grand wedding: സ്വീകരിക്കാൻ ഏഴ് വെള്ളക്കുതിരകള്‍... വിക്കി കൗശല്‍- കത്രീന വിവാഹ ചടങ്ങുകൾക്ക് തുടക്കം..

ABOUT THE AUTHOR

...view details