മുംബൈ:ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ആറ് പേരെ കൂടി അറസ്റ്റ് ചെയ്‌തു. മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മയക്കുമരുന്ന് കേസിലെ ആറ് പ്രതികളെ പിടികൂടുകയും ഇവരുടെ പക്കൽ നിന്നും ലഹരി വസ്‌തുക്കൾ പിടിച്ചെടുക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. എൻസിബി സോണല്‍ ഡയറക്ടര്‍ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ മുംബൈയിൽ നിന്ന് ഗോവ വരെ നടത്തിയ നിരന്തര പരിശോധനയില്‍ കരംജീത് സിംഗ് ആനന്ദിനെ (23) അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവും മറ്റ് ലഹരി വസ്‌തുക്കളും പിടിച്ചെടുത്തു. കഞ്ചാവ് വിതരണക്കാരനായ ദിവാൻ ആന്‍റണി ഫെർണാണ്ടസിനെയും മറ്റ് രണ്ട് പേരെയും മുംബൈയിലെ ദാദറിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും അര കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ ആറ് പേർ കൂടി അറസ്റ്റിൽ - narcotic case bollywood
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ആറ് പ്രതികളെ പിടികൂടുകയും ഇവരുടെ പക്കൽ നിന്നും ലഹരി വസ്‌തുക്കൾ പിടിച്ചെടുക്കുകയും ചെയ്‌തതായി എൻസിബി അറിയിച്ചു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി അറസ്റ്റിൽ
രണ്ട് ദിവസങ്ങൾക്ക് മുമ്പ് അങ്കുഷ് അരേഞ്ച (29) എന്ന പ്രതിയെയും അറസ്റ്റ് ചെയ്‌തിരുന്നു. കൂടാതെ, ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻസിബി കേസുമായി ബന്ധപ്പെട്ട് ക്രിസ് കോസ്റ്റയെന്നൊരാളെയും പിടികൂടിയതായി റിപ്പോർട്ടുകളുണ്ട്. അതേ സമയം, റിയ ചക്രബർത്തിയുടെ അറസ്റ്റിന് പിന്നാലെ ബോളിവുഡിലെ മുൻനിര യുവനടിമാർ അടക്കം പ്രമുഖർ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുവെന്നുമുള്ള വാർത്തകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നിഷേധിച്ചു.