മുംബൈ:ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബർത്തിയുടെ മാതാപിതാക്കളെ സിബിഐ ചോദ്യം ചെയ്യും. ഇന്ന് മുംബൈയിൽ റിയയുടെ മാതാപിതാക്കളോട് ഹാജരാകാൻ അന്വേഷണസംഘം ഉത്തരവിട്ടു. സുശാന്തിന്‍റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സിബിഐയുടെ മറ്റൊരു സംഘം നടന്‍റെ കുടുംബത്തെ ഡൽഹിയിൽ സന്ദർശിക്കും.
റിയ ചക്രബർത്തിയുടെ മാതാപിതാക്കൾക്ക് സമൻസ്; സുശാന്തിന്‍റെ കുടുംബത്തെ സിബിഐ സന്ദർശിക്കും - rhea parents
റിയയുടെ മാതാപിതാക്കളോട് ഹാജരാകാൻ അന്വേഷണസംഘം ഉത്തരവിട്ടു. അതേ സമയം, സിബിഐയുടെ മറ്റൊരു സംഘം നടന്‍റെ കുടുംബത്തെ ഡൽഹിയിൽ സന്ദർശിക്കും.
കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം റിയയെ ചോദ്യം ചെയ്‌തത്. ജൂൺ എട്ടിന് നടി സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റ് ഉപേക്ഷിച്ചതിനെ സംബന്ധിച്ചും താരത്തിന് നൽകിയിരുന്ന ചികിത്സയും മരുന്നുകളും ഉൾപ്പടെയുള്ള കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ റിയയോട് ചോദിച്ചറിഞ്ഞു. കഴിഞ്ഞ നാലു ദിവസമായി സിബിഐ റിയയെ ചോദ്യം ചെയ്‌ത് വരികയാണ്. ഇതോടെ ആകെ 34 മണിക്കൂറാണ് നടിയെ അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിധേയമാക്കിയതും. റിയയുടെ സഹോദരനെയും സുശാന്തിന്‍റെ പേഴ്‌സണൽ സ്റ്റാഫ് നീരജ് സിംഗ്, ദിപേഷ് സാവന്ത്, സിദ്ധാർത്ഥ് പിതാനി എന്നിവരെയും ചോദ്യം ചെയ്‌തു.