മുംബൈ: മുംബൈ തീരത്ത് ആഢംബര കപ്പലിൽ ശനിയാഴ്‌ച നടന്ന ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ അറിയിച്ചു.
റെയ്‌ഡില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും ചില വ്യക്തികളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും വാങ്കഡെ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രഹസ്യ വിവരങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോളിവുഡ് ബന്ധം പുറത്ത് വന്നതെന്ന് എന്‍സിബി തലവന്‍ എസ്‌എന്‍ പ്രധാന്‍ പറഞ്ഞു.