കേരളം

kerala

ETV Bharat / sitara

2021ൽ ബിഗ് സ്‌ക്രീനിലൂടെ കാണാമെന്ന് കിംഗ് ഖാൻ - king khan new year wishes news

2018ൽ റിലീസ് ചെയ്‌ത ഹീറോ ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം സൂപ്പർ താരം അഭിനയിച്ച പുതിയ സിനിമകളൊന്നും ഉണ്ടായിരുന്നില്ല എന്നതിനാൽ, ഷാരൂഖിന്‍റെ ഭാഗത്ത് നിന്ന് ഒരു ഔദ്യോഗിക പ്രഖ്യാപനത്തിനായും ആരാധകർ കാത്തിരിക്കുകയാണ്. എങ്കിലും, താരം പുതുവത്സരാശംസകൾ നേരുന്ന വീഡിയോയിൽ ഈ വർഷം ബിഗ്‌സ്‌ ക്രീനിൽ കാണാമെന്ന പ്രതീക്ഷയാണ് കിംഗ് ഖാൻ പങ്കുവെക്കുന്നത്.

Superstar Shah Rukh Khan  Zero  Family man  SRK wishes new year  കിംഗ് ഖാൻ വാർത്ത  ബിഗ് സ്‌ക്രീനിലൂടെ കാണാമെന്ന് കിംഗ് ഖാൻ വാർത്ത  ബിഗ് സ്‌ക്രീനിലൂടെ കാണാം ഷാരൂഖ് വാർത്ത  ഷാരൂഖ് ഖാൻ പുതുവത്സരാശംസകൾ വാർത്ത  shahrukh khan new year wishes news  king khan new year wishes news  sharuk say will see in big screen news
2021ൽ ബിഗ് സ്‌ക്രീനിലൂടെ കാണാമെന്ന് കിംഗ് ഖാൻ

By

Published : Jan 2, 2021, 5:32 PM IST

മുംബൈ: 2020ൽ ഷാരൂഖ് ഖാൻ ചിത്രങ്ങൾ റിലീസിനുണ്ടായിരുന്നില്ല എന്നത് കിംഗ് ഖാന്‍റെ ആരാധകരെ വളരെയധികം നിരാശരാക്കിയിരുന്നു. പുതിയ ചിത്രങ്ങളെ സംബന്ധിച്ച് താരത്തിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. എന്നാൽ, താരം പുതുവത്സരാശംസകൾ നേരുന്ന വീഡിയോയിൽ ഈ വർഷം ബിഗ്‌സ്‌ ക്രീനിൽ ഷാരൂഖ് ഖാനെയും പ്രതീക്ഷിക്കാമെന്ന സൂചനയാണുള്ളത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മൂന്ന് മിനിറ്റ് വീഡിയോയിൽ പോയ വർഷത്തെ കുറിച്ചും ഒപ്പം പുതുവർഷത്തെ പ്രതീക്ഷകളും നടൻ വിശദീകരിച്ചു. "ഞാൻ ആശംസകൾ അറിയിക്കാൻ വൈകിയിരുന്നു. എങ്കിലും 2020 എല്ലാവരുടെയും ഏറ്റവും മോശം വർഷമാണെന്നത് ഞാൻ സമ്മതിക്കുന്നു. ഈ ഭയാനക സമയങ്ങളിൽ പ്രതീക്ഷയുടെയും പോസിറ്റീവിറ്റിയുടെയും കിരണങ്ങൾ കണ്ടെത്താൻ പ്രയാസമായിരുന്നു. പക്ഷെ എന്‍റെ മോശവും പ്രയാസകരവുമായ ദിവസങ്ങളിൽ, അസഹനീയമായ വർഷങ്ങളിൽ നിന്നും പ്രതീക്ഷ കണ്ടെത്താൻ ശ്രമിക്കുന്നു. ഒരാൾ അവരുടെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലും മികച്ച മാർഗം കണ്ടെത്താൻ ശ്രമിക്കും." 2021ൽ ബിഗ് സ്‌ക്രീനിലൂടെ കാണാം എന്ന് പറഞ്ഞാണ് ഷാരൂഖ് ഖാന്‍റെ വീഡിയോ പൂർണമാകുന്നത്. എന്നാൽ, തന്‍റെ പുതുവർഷ ചിത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താതെയാണ് താരം വീഡിയോ അവസാനിപ്പിച്ചത്.

അതേ സമയം, യഷ് രാജ് ഫിലിംസ് നിർമിക്കുന്ന പത്താൻ ഇക്കഴിഞ്ഞ നവംബറിൽ മുംബൈയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കൂടാതെ, രാജ്കുമാർ ഹിറാനിയുടെ കോമഡി ചിത്രത്തിലും തമിഴ് സംവിധായകൻ അറ്റ്ലിയുടെ ചിത്രത്തിലും ഷാരൂഖ് ഖാൻ നായകനാകുമെന്നാണ് റിപ്പോർട്ടുകൾ.

ABOUT THE AUTHOR

...view details