കേരളം

kerala

ETV Bharat / sitara

ശ്രീദേവിയുടെ ചിരിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് ബോണി കപൂര്‍

'മിസ്റ്റര്‍ ഇന്ത്യ' എന്ന ചിത്രത്തില്‍ ശ്രീദേവി അവതരിപ്പിച്ച സീമാ സോണി എന്ന കഥാപാത്രത്തിന്‍റെ മാതൃകയിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്.

വിടര്‍ന്ന കണ്ണുകളും നിറഞ്ഞ ചിരിയുമായി ശ്രീ; പ്രിയതമയുടെ മെഴുക് പ്രതിമയ്ക്ക് മുന്നില്‍ പൊട്ടികരഞ്ഞ് ബോണി കപൂര്‍

By

Published : Sep 4, 2019, 1:57 PM IST

Updated : Sep 4, 2019, 2:15 PM IST

ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു നടി ശ്രീദേവിയുടെ മരണവാര്‍ത്ത എത്തിയത്. ഇന്നും ശ്രീദേവി മരിച്ചുവെന്ന് വിശ്വാസിക്കാന്‍ കഴിയാത്ത ഒത്തിരി ആരാധകരുണ്ട്. 2018 ഫെബ്രുവരി ഇരുപത്തിനാലായിരുന്നു നടിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയ ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടക്കത്തില്‍ ദുരഹൂത നിറഞ്ഞ് നിന്നിരുന്ന ശ്രീദേവിയുടെ മരണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ശ്രീദേവിയുടെ മെഴുക് പ്രതിമ

താരത്തിന്‍റെ മെഴുക് പ്രതിമ സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്‌സ് മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്‌തിരിക്കുകയാണ് ഇപ്പോള്‍. ശ്രീദേവിയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ ബോണി കപൂര്‍ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

ശ്രീദേവിയുടെ പ്രതിമയ്ക്കരികെ മകള്‍ ജാന്‍വി
ശ്രീദേവിയുടെ പ്രതിമയ്ക്കരികെ ബോണികപൂറും മക്കളായ ജാന്‍വിയും ഖുശിയും

'മിസ്റ്റര്‍ ഇന്ത്യ' എന്ന ചിത്രത്തില്‍ ശ്രീദേവി അവതരിപ്പിച്ച സീമാ സോണി എന്ന കഥാപാത്രത്തിന്‍റെ മാതൃകയിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ഈ ചിത്രം 1987 ലാണ് പുറത്തിറങ്ങിയത്. ബോണി കപൂറായിരുന്നു ചിത്രത്തിന്‍റെ നിര്‍മാതാവ്. പ്രതിമ സമര്‍പ്പിക്കുന്നതിനിടെ ബോണി കപൂർ വികാരാധീനനായി പൊട്ടിക്കരഞ്ഞു. 'ശ്രീദേവി എന്‍റെ മനസ്സില്‍ മാത്രമല്ല. നിങ്ങള്‍ ഓരോരുത്തര്‍ക്കുള്ളിലും ഇന്നും ജീവിക്കുന്നു. അവള്‍ക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു' ബോണി കപൂര്‍ പറഞ്ഞു. ഓഗസ്റ്റ് ഇരുപത്തിമൂന്നിന് ശ്രീദേവിയുടെ പിറന്നാള്‍ ദിനത്തിലാണ് പ്രതിമ അണിയറയില്‍ ഒരുങ്ങുന്ന വിവരം മാഡം ട്യൂസോ വാക്‌സ് മ്യൂസിയം അധികൃതര്‍ അറിയിച്ചത്.

Last Updated : Sep 4, 2019, 2:15 PM IST

ABOUT THE AUTHOR

...view details