മുംബൈ :കൊവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുന്ന പ്രമുഖ ഗായിക ലത മങ്കേഷ്‌കറിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ചികിത്സയിലാണ് ഗായിക. ലത മങ്കേഷ്‌കറിന്‍റെ വക്താവ് അനുഷ ശ്രീനിവാസൻ അയ്യർ ആണ് ഗായികയുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമാക്കിയത്.
Lata Mangeshkar health update: 'ലതാ ദിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഡോക്‌ടർമാർ അനുമതി നൽകിയതിന് ശേഷം വീട്ടിലേക്ക് മടങ്ങും'- അനുഷ ശ്രീനിവാസൻ അയ്യർ പറഞ്ഞു. അവര്‍ക്ക് ന്യൂമോണിയ ബാധിച്ചിരുന്നു.
Lata Mangeshkar in ICU: കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലത മങ്കേഷ്‌കറിന്‍റെ ആരോഗ്യനില വഷളായതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ഗായികയുടെ വക്താവ് പ്രസ്‌താവന നടത്തിയിരുന്നു. 'തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് അസ്വസ്ഥമാക്കുന്നു. ലതാ ദീദിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ദയവായി ശ്രദ്ധിക്കുക. വിദഗ്‌ധരായ ഡോക്‌ടർമാരുടെ ചികിത്സയിൽ ഐസിയുവിൽ തുടരുകയാണ് ദീദി. അവര്‍ എത്രയും വേഗം വീട്ടിലേക്ക് മടങ്ങാൻ പ്രാർത്ഥിക്കുക'.
Lata Mangeshkar career : ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങി ഭാഷകളിലായി നിരവധി ഗാനങ്ങളാണ് ലത മങ്കേഷ്‌കര്‍ ഇന്ത്യന്‍ സിനിമയ്‌ക്കും പ്രേക്ഷകര്‍ക്കുമായി സമ്മാനിച്ചത്. കൂടാതെ മറ്റ് പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. 13ാം വയസില്‍ പാടിത്തുടങ്ങിയ ലത വിവിധ ഭാഷകളിലായി 30,000 ഗാനങ്ങള്‍ പാടിയിട്ടുണ്ട്.