കേരളം

kerala

ETV Bharat / sitara

കിങ് ഖാനെ പ്രശാന്ത് കിഷോര്‍ സന്ദര്‍ശിച്ചു,  ഊഹാപോഹങ്ങളും ചര്‍ച്ചകളും സജീവം - പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോര്‍ മുംബൈയിലെ ഷാരൂഖിന്‍റെ വസതിയായ മന്നത്തില്‍ എത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുഖേനയാണ് പ്രശാന്ത് കിഷോര്‍ ഷാരൂഖ് ഖാനെ പരിചയപ്പെട്ടത്

കിങ് ഖാനെ പ്രശാന്ത് കിഷോര്‍ സന്ദര്‍ശിച്ച സംഭവം, സോഷ്യല്‍മീഡിയയില്‍ ഊഹാപോഹങ്ങളും ചര്‍ച്ചകളും സജീവം  പ്രശാന്ത് കിഷോര്‍ ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍ രാഷ്ട്രീയ പ്രവേശനം  ഷാരൂഖ് ഖാന്‍ വാര്‍ത്തകള്‍  ഷാരൂഖ് ഖാന്‍ സിനിമകള്‍  പ്രശാന്ത് കിഷോര്‍  Prashant Kishor meets Shah Rukh
കിങ് ഖാനെ പ്രശാന്ത് കിഷോര്‍ സന്ദര്‍ശിച്ച സംഭവം, സോഷ്യല്‍മീഡിയയില്‍ ഊഹാപോഹങ്ങളും ചര്‍ച്ചകളും സജീവം

By

Published : Jun 12, 2021, 10:53 PM IST

മുംബൈ: കഴിഞ്ഞ ദിവസം രാഷ്ട്രീയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ സന്ദര്‍ശിച്ചത് പുതിയ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. എന്‍സിപി നേതാവ് ശരത് പവാറിനെ സന്ദര്‍ശിച്ച ശേഷമാണ് പ്രശാന്ത് കിഷോര്‍ മുംബൈയിലെ ഷാരൂഖിന്‍റെ വസതിയായ മന്നത്തില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

ഷാരൂഖിന്‍റെ രാഷട്രീയ പ്രവേശനത്തിന്‍റെ ഭാഗമാണെന്നും അതല്ല, പ്രശാന്ത് കിഷോറിന്‍റെ ജീവിതം സിനിമയാക്കാന്‍ ഷാരൂഖിന്‍റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസിന് പദ്ധതിയുള്ളതിനാലാണെന്നുമുള്ള തരത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നത്. റിപ്പോര്‍ട്ടുകള്‍ വ്യാപകമായതോടെ പ്രശാന്തിന്‍റെ ജീവിതം സിനിമയാക്കുന്നത് ചിന്തിക്കുന്നില്ലെന്ന് ഷാരൂഖിന്‍റെ നിര്‍മാണ കമ്പനിയുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

ഷാരൂഖ്-പ്രശാന്ത് കിഷോര്‍ സൗഹൃദം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുഖേനയാണ് പ്രശാന്ത് കിഷോര്‍ ഷാരൂഖ് ഖാനെ പരിചയപ്പെട്ടത്. അതിന് ശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. ഷാരൂഖ് ഖാന്‍റെ രാഷ്ട്രീയ പ്രവേശനവുമായി പ്രശാന്തിന്‍റെ കൂടിക്കാഴ്ചയ്‌ക്ക് ബന്ധമില്ലെന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രശാന്ത് കിഷോറിന്‍റെ സന്ദര്‍ശനം ഒരു 'താങ്ക്സ് ഗിവിംഗ് ട്രിപ്പ്' പോലെയാണെന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്. കാരണം അദ്ദേഹം തന്‍റെ ജോലിയിൽ സഹായിച്ച ആളുകളെ സന്ദര്‍ശിച്ച് വരികയാണ്. നേരത്തെ പ്രസാന്ത് എൻസിപി മേധാവി ശരത് പവാറിനെയും സന്ദർശിച്ചിരുന്നു.

Also read:'അനുഗ്രഹീതമായ 52 വര്‍ഷങ്ങള്‍', പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷ്ണ കുമാര്‍

പവാറിന്‍റെ ദക്ഷിണ മുംബൈയിലുളള വസതിയിലായിരുന്നു കൂടിക്കാഴ്ച. 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ഒന്നിക്കുന്നതിന്‍റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂടിക്കാഴ്ചയെ കാണുന്നത്.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം പ്രശാന്ത് കിഷോർ രാഷ്ട്രീയതന്ത്രജ്ഞനെന്ന പദവി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details