പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാനെത്തിയ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് മനസ് തുറന്ന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമാതാരങ്ങള്‍ അടക്കം പങ്കെടുത്ത ആ ചടങ്ങില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനം ഏറെ വേദനിപ്പിച്ചുെവന്നാണ് എസ്.പി.ബി കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
മഹാത്മഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് മോദി ചലച്ചിത്രതാരങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കങ്കണ റണാവത്ത് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും വിരുന്നിനെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി തന്‍റെ സെല്‍ഫോണ്‍ വാങ്ങുകയും പകരം ടോക്കണ്‍ നല്‍കി പറഞ്ഞയക്കുകയും ചെയ്തുവെന്നാണ് എസ്.പി.ബി കുറിപ്പില്‍ പറയുന്നത്. പക്ഷെ വിരുന്നില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡ് നടീനടന്മാര്‍ പ്രധാനമന്ത്രിക്കൊപ്പം നിന്ന് സെല്‍ഫി പകര്‍ത്തിയത് തന്നെ അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.