എസ്.പി.ബി ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ - എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രി
എസ്.പി.ബിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും ആശുപത്രി അധികൃതര്‍ ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി
![എസ്.പി.ബി ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ 'SP Balasubrahmanyam health remains critical' says Hospital Management എസ്.പി.ബി ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ എസ്.പി.ബി ഗുരുതരാവസ്ഥയില്‍ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രി SP Balasubrahmanyam health remains critical](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8453734-510-8453734-1597669081358.jpg)
എസ്.പി.ബി ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില ഗുരുതരമാണെന്ന് ചെന്നൈ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും ആശുപത്രി അധികൃതര്‍ ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മകന്‍ ചരണ്‍ സോഷ്യല്‍മീഡിയകള്‍ വഴി അറിയിച്ചിരുന്നു.
മകന്‍ ചരണ്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ