എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ - ഗായകന്‍ എസ്.പി.ബി
എക്മോ ഉള്‍പ്പടെയുള്ളവയുടെ സഹായത്താലാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.
![എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരം SP Balasubrahmanyam extremely critical എസ്.പി ബാലസുബ്രഹ്മണ്യം ആരോഗ്യനില ഗായകന്‍ എസ്.പി.ബി SP Balasubrahmanyam health updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8924119-478-8924119-1600954923497.jpg)
ചെന്നൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധിച്ച് എസ്‌പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ദിവസങ്ങള്‍ നീണ്ട ചികിത്സയിലൂടെ കൊവിഡ് മുക്തനായെങ്കിലും പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ അദ്ദേഹം വെന്‍റിലേറ്ററില്‍ തന്നെ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നില അതീവ ഗുരുതരമായെന്നാണ് എംജിഎം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍. എക്മോ അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് അദ്ദേഹത്തിന്‍റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.