കേരളം

kerala

ETV Bharat / sitara

ദാദയാകാൻ രൺബീർ കപൂർ; ഗാംഗുലിയുടെ കഥ സിനിമയാകുന്നു - സൗരവ് ഗാംഗുലി വാർത്ത

ഇന്ത്യൻ ടീം ക്യാപ്റ്റനിൽ നിന്ന് ബിസിസിഐ പ്രസിഡന്‍റ് വരെ ആകുന്ന ദാദയുടെ ജീവിതമാണ് സിനിമയാകുന്നത്.

sourav ganguly news  bcci president news  ranbir kapoor news  ബിസിസിഐ പ്രസിഡന്‍റ് വാർത്ത  സൗരവ് ഗാംഗുലി വാർത്ത  രൺബീർ കപൂർ വാർത്ത
former indian captain and bcci president sourav ganguly's life becomes movie

By

Published : Jul 13, 2021, 8:24 PM IST

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. 200-250 കോടി ബഡ്‌ജറ്റിലാകും ചിത്രം തയാറാകുക. സംവിധായകനെയോ നിർമാതാവിനെയോ കുറിച്ച് സൂചനയില്ല. രൺബീർ കപൂർ ആകും ഗാംഗുലിയുടെ റോളിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി ഭാഷയിലാകും സിനിമ പുറത്തിറങ്ങുക.

ഇന്ത്യൻ ടീം ക്യാപ്റ്റനിൽ നിന്ന് ബിസിസിഐ പ്രസിഡന്‍റ് വരെയാകുന്നതു വരെയുള്ള ദാദയുടെ ജീവിതമാണ് സിനിമയാകുന്നത്. എം.എസ് ധോണിയുടെ ജീവിത കഥ പറഞ്ഞ സിനിമ വൻ വിജയമായിരുന്നു. സുശാന്ത് സിങ് രജ്‌പുത് ആണ് സിനിമയിൽ ധോണിയായി വേഷമിട്ടത്. സച്ചിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയും പുറത്തിറങ്ങിയിരുന്നു.

former indian captain and bcci president sourav ganguly's life becomes movie

Also Read: ബോൾട്ട് ക്യാമറയ്ക്ക് മുന്നിൽ പാർവതി ; നവരസ ടീസറിന്‍റെ മേക്കിങ് വീഡിയോ

1983ലെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ കപിൽ ദേവ് ആയി രൺവീർ സിങ് ആണ് വേഷമിടുന്നത്. ശ്രീകാന്ത് ആയി ജീവയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വനിത ക്രിക്കറ്റ് താരങ്ങളായ മിഥാലി രാജ്, ജുലൻ ഗോസ്വാമി എന്നിവരുടെ ജീവിതത്തെയും കരിയറിനെയും ആസ്പദമാക്കിയും ചിത്രങ്ങൾ തയാറാകുന്നുണ്ട്.

ABOUT THE AUTHOR

...view details