സൗമിത്ര ചാറ്റര്‍ജി, ലോകസിനിമ കണ്ട ഇതിഹാസം. അയാൾ ഒരു നടൻ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ അഗ്രഗണ്യനും ദേശീയ സ്വത്തും സാംസ്‌കാരിക പ്രതിഭയുമൊക്കെയായിരുന്നു. ദേശീയ പുരസ്‌കാരവും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും രാജ്യം കടന്ന് ഫ്രാൻസിൽ നിന്നും ഇറ്റലിയിൽ നിന്നും അന്തർദേശീയ അംഗീകാരങ്ങളും കരസ്ഥമാക്കിയ കലാകാരൻ വിടവാങ്ങുമ്പോൾ അത് തിരശ്ശീലയിൽ അവശേഷിപ്പിക്കുന്നത് മറ്റാർക്കും നികത്താനാവാത്ത വലിയ ശൂന്യത.
ബംഗാൾ നടൻ സൗമിത്ര ചാറ്റര്‍ജി അഭിനേതാവ്, എഴുത്തുകാരൻ, കവി, നാടകകലാകാരൻ, സംവിധായകൻ... അങ്ങനെ ഇന്ത്യൻ സിനിമയുടെ അടയാളമാണ് കൺമറഞ്ഞത്. 1935ൽ കൊൽക്കത്തയിലെ സീൽദ റെയിൽവേ സ്റ്റേഷന് സമീപമുള്ള മിർസാപൂർ സ്ട്രീറ്റിൽ ജനിച്ചു. സ്കൂൾ കാലഘട്ടം മുതൽ നിരവധി നാടകങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അഭിനയത്തിന് ലഭിച്ച പ്രശംസ സൗമിത്ര ബാബുവിന്‍റെ നാടകവേദിയോടുള്ള അഭിനിവേശം വർധിപ്പിച്ചു. പിന്നീട്, അരങ്ങിലും ആകാശവാണിയിലും സജീവമായി പ്രവർത്തിച്ചു.
അരങ്ങിലും അഭ്രപാളിയിലും സജീവം നായകനായും പ്രതിനായകനായും തിളങ്ങി ആകാശവാണിയിൽ വച്ചാണ് സൗമിത്ര ചാറ്റര്‍ജി സത്യജിത് റേയെ പരിചയപ്പെട്ടത്. ചാറ്റർജിയിലെ അഭിനയപ്രതിഭയെ തിരിച്ചറിഞ്ഞ സംവിധായകൻ, ചാരുലത, അഭിജാൻ, ആരണ്യേര്‍ ദിൻ രാത്രി, തീൻ കന്യ തുടങ്ങി തന്‍റെ നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി. മുപ്പത് വർഷങ്ങൾ നീണ്ട സൗഹൃദത്തിൽ റേയും ചാറ്റർജിയും ചേർന്ന് 15 സിനിമകൾ സംഭാവന ചെയ്‌തു.
പത്മഭൂഷൺ, ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവാണ് റേയ്‌ക്കൊപ്പം മാത്രമല്ല, പകരം വക്കാനാവാത്ത ചാറ്റർജിയുടെ കലാപ്രതിഭയെ മൃണാൾ സെൻ, തപൻ സിൻഹ തുടങ്ങിയ പ്രശസ്‌ത സംവിധായകരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഗൗതം ഘോഷ്, അപർണ സെൻ, അഞ്ജന ദാസ്, ഋതുപർണ ഘോഷ് എന്നിങ്ങനെ പുതിയ കാലഘട്ടത്തിലെ സംവിധായകർക്കൊപ്പവും സൗമിത്ര ചാറ്റർജി പ്രവർത്തിച്ചു. നായകനായി നിറഞ്ഞുനിൽക്കുമ്പോഴും പ്രോതിഷോധ്, കാകബാബു ഹിയർ ഗെലൻ, അഗുൻ, ജിന്ദർ ബോണ്ടി ചിത്രങ്ങളിൽ പ്രതിനായകനാകാൻ താരം വിമുഖത കാണിച്ചില്ല. അഭ്രപാളിയിലെ തിരക്കുകൾക്കിടയിൽ തന്നിലെ കലയെ പരിപോഷിപ്പിച്ചെടുത്ത അരങ്ങ് വേദികളിലും അദ്ദേഹം നിറഞ്ഞുനിന്നു.
സത്യജിത് റേയുടെ 15 സിനിമകളുടെ ഭാഗമായി മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. 1998ലും 2001ലും 2008ലും... 2004ലെ പത്മഭൂഷണും 2012ലെ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരവും ചാറ്റർജിയിലെ അതുല്യപ്രതിഭയെ തേടിയെത്തി. അരങ്ങിലെ അഭിനയത്തിന് 1998ൽ സംഗീത് നാടക അക്കാദമി അവാർഡ് സ്വന്തമാക്കി. അവാർഡുകൾക്കും ബഹുമതികൾക്കും അതീതമായ അഭിനയ ചക്രവർത്തിയെ ഫ്രഞ്ച് സര്‍ക്കാർ ആദരിച്ചത് ഓഡര്‍ ഓഫ് ആര്‍ട്‍സ് ആന്‍ഡ് ലെറ്റേഴ്സും ലീജ്യന്‍ ഓഫ് ഓണര്‍ ബഹുമതിയും നൽകിയായിരുന്നു.
മൃണാൾ സെൻ, തപൻ സിൻഹ തുടങ്ങിയ വിഖ്യാത ചലച്ചിത്രകാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് പ്രായം ഈ മുതിർന്ന നടന്‍റെ അഭിനിവേശത്തിന് മുൻപിൽ കീഴടങ്ങുകയായിരുന്നു എന്നത് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പൂർത്തിയാക്കിയ സീരീസും സ്വന്തം ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്‍ററിയും പറഞ്ഞു തരും. സെപ്‌തംബറിലെ അവസാന ആഴ്‌ചകളിൽ പരമ്പ്രത ചട്ടോപാധ്യായ സംവിധാനം ചെയ്ത അഭിജാൻ എന്ന ഡോക്യുമെന്‍ററിയുടെ ചിത്രീകരണത്തിലായിരുന്നു സൗമിത്ര ചാറ്റര്‍ജി.
അഭിനേതാവെന്നതിന് പുറമെ, എഴുത്തുകാരനും കവിയും നാടക കലാകാരനും സംവിധായകനുമായിരുന്നു അഭിനയമാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞ് ചെറിയ പ്രായത്തിൽ അദ്ദേഹം ആരംഭിച്ച പ്രയാണം 85-ാം വയസിൽ അവസാനിക്കുമ്പോൾ, കലാമൂല്യമുള്ള ചിത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ഒപ്പം അറുപത് വർഷങ്ങൾ നീണ്ട അഭ്രപാളിയിലെ യാത്രക്കും വിരാമമില്ല. പകരം, സമകാലിക കലാകാരന്മാർക്കും വരുന്ന കാലഘട്ടത്തിനും പ്രചോദനത്തിന്‍റെ മുഖമായി സൗമിത്ര ചാറ്റർജിയും ഓർമകളും ഇവിടെ ജീവിക്കും.
പരമ്പ്രത ചട്ടോപാധ്യായ സംവിധാനം ചെയ്ത അഭിജാൻ ഒടുവിൽ അഭിനയിച്ച ചിത്രം