മുംബൈ: തന്‍റെ പേരിൽ വ്യാജ സംഘടന ആരംഭിച്ച് സംഭാവന പ്രചാരണം നടത്തുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി നടൻ സോനു സൂദ്. ഈ വ്യാജ സംഘടനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അങ്ങനെ ആരെങ്കിലും സമീപിച്ചാൽ സമീപത്തുള്ള പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടാനും അദ്ദേഹം ട്വീറ്റ് ചെയ്‌തു. സോനു സൂദ് ഫൗണ്ടേഷൻ എന്ന വ്യാജ സംഘടനയുടെ പോസ്‌റ്ററും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.
വ്യാജ സംഘടനയിലൂടെ സംഭാവന പ്രചാരണം; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സോനു സൂദ് - സോനു സൂദ്
സോനു സൂദ് ഫൗണ്ടേഷൻ എന്ന വ്യാജ സംഘടനയുടെ പോസ്‌റ്ററും അദ്ദേഹം ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്.
വ്യാജ സംഘടനയിലൂടെ സംഭാവന പ്രചാരണം
കഴിഞ്ഞ വർഷം കൊവിഡിന്‍റെയും ലോക്ക്‌ഡൗണിന്‍റെയും പശ്ചാതലത്തിൽ അദ്ദേഹം നിരവധി കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാൻ സഹായിക്കുകയും നിരവധി പേർക്ക് ഭക്ഷണം എത്തിച്ച് നൽകുകയും ചെയ്‌തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ ആവശ്യമുള്ളവർക്ക് ആശുപത്രി കിടക്കകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, മരുന്നുകൾ തുടങ്ങിയവ എത്തിച്ചു നൽകുകയും ചെയ്‌തിരുന്നു.