സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ മനസിലേക്ക് സൂപ്പർ ഹീറോയായി ഇടംനേടിയ ബോളിവുഡ് നടന്‍ സോനു സൂദിന്‍റെ പുസ്‌തകം 'ഐ ആം നോ മിശിഹാ' പ്രസിദ്ധീകരിച്ചു. കൊവിഡിലും ലോക്ക് ഡൗണിലും അതിഥി തൊഴിലാളികളെയും നിർധനരായ ജനങ്ങളെയും ഒപ്പം രാജ്യത്തിനകത്തും പുറത്തുമായി പല ഇടങ്ങളിലായി കുടുങ്ങിപ്പോയ ഇന്ത്യക്കാരെയും അകമഴിഞ്ഞ് സഹായിച്ച സോനു സൂദ്, തനിക്കുണ്ടായ അനുഭവങ്ങളാണ് പുസ്‌തകത്തിൽ വിവരിക്കുന്നത്.
സോനു സൂദിന്‍റെ 'ഐ ആം നോ മിശിഹാ' പ്രസിദ്ധീകരിച്ചു - sonu sood news
ലോക്ക് ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികളോട് ഇടപഴകിയതും മറ്റ് സാമൂഹിക പ്രവർത്തനങ്ങളും സ്വന്തം അനുഭവത്തിലൂടെ സോനു സൂദ് പുസ്‌തകത്തിൽ വിവരിക്കുന്നു.
സോനു സൂദിനെ 'ഐ ആം നോ മിശിഹാ' പ്രസിദ്ധീകരിച്ചു
മീന കെ. അയ്യരുടെ സഹായത്തോടെയാണ് സോനു പുസ്‌തക രചന പൂർത്തിയാക്കിയത്. വെള്ളിത്തിരയിലെ വില്ലൻ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരുടെ ഹീറോയായ കഥ വായിച്ചറിയാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പെൻഗ്വിൻ ബുക്‌സാണ് പുസ്‌തകത്തിന്‍റെ പ്രസാധകർ.