കൊവിഡും ലോക്ക് ഡൗണും മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി പേരാണ് വീടുകളിലേക്ക് മടങ്ങിപോകാന്‍ സാധിക്കാതെ കുടുങ്ങികിടക്കുന്നത്. പല അന്യസംസ്ഥാനക്കാരും യാത്രക്ക് വാഹനങ്ങള്‍ ലഭിക്കാത്തതിനാല്‍ കിലോമീറ്ററുകളോളം കാല്‍നടയായാണ് വീടുകളിലേക്ക് മടങ്ങുന്നത്. ഇത്തരത്തില്‍ മുംബൈയില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാനക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ബസുകള്‍ ഏര്‍പ്പാടാക്കി സഹജീവി സ്നേഹത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം മുംബൈയില്‍ നിന്ന് യുപിയിലേക്കും കര്‍ണാടകത്തിലേക്കും ആളുകളെ എത്തിക്കാനായി പത്ത് ബസുകള്‍ ഏര്‍പ്പാടാക്കി അവയില്‍ ഏതാണ്ട് 750 ഓളം പേരെ അവരവരുടെ നാടുകളിലേക്ക് യാത്രയാക്കിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഉടന്‍ നൂറ് ബസുകള്‍ ഏര്‍പ്പാടാക്കുമെന്നും തുടര്‍ന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗര്‍ ബേജോ എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്. വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കായി തന്‍റെ ജുഹുവിലെ ഹോട്ടല്‍ താമസത്തിനായി സോനു തുറന്ന് നല്‍കിയിരുന്നു. കൂടാതെ ഇവര്‍ക്കായി ഭക്ഷണവും വിതരണം ചെയ്തിരുന്നു.
സോനു... നിങ്ങളാണ് യഥാര്‍ഥ ഹീറോ... - favourite government
മുംബൈയില്‍ നിന്ന് യുപിയിലേക്കും കര്‍ണാടകത്തിലേക്കും ആളുകളെ എത്തിക്കാനായി പത്ത് ബസുകള്‍ ഏര്‍പ്പാടാക്കി അവയില്‍ ഏതാണ്ട് 750 ഓളം പേരെ അവരവരുടെ നാടുകളിലേക്ക് നടന്‍ സോനു സൂദ് യാത്രയാക്കി
നടന്‍റെ പ്രവൃത്തി വാര്‍ത്തയായതോടെ നിരവധിപേരാണ് താരത്തെ സൂപ്പര്‍ മാന്‍ എന്ന് വിളിച്ച് അഭിനന്ദിച്ച് രംഗത്തെത്തിയത്. അറിയപ്പെടുന്ന ഷെഫായ വികാസ് ഖന്ന അദ്ദേഹത്തിനായി പ്രത്യേക ഡിഷ് ഒരുക്കിയതായി ട്വിറ്ററില്‍ കുറിച്ചു. സിനിമാപ്രേമികള്‍ ആരാധിക്കുന്ന സൂപ്പര്‍മാന്‍റെ ശരീരത്തില്‍ സോനു സൂദിന്‍റെ ശിരസ് ചേര്‍ത്ത് ചിലര്‍ പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. ദബാങ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച സോനു സൂദ് സൗത്ത് ഇന്ത്യന്‍ സിനിമയിലെയും സ്ഥിരം സാന്നിധ്യമാണ്.