കേരളം

kerala

ETV Bharat / sitara

ഹൂ ദി ഹെൽ ആർ യൂ സോനു സൂദ്; ശിവരാത്രി ആശംസയറിയിച്ചുള്ള ട്വീറ്റിനെതിരെ വിമർശനം - sonu sood sivaratri tweet latest news

ശിവന്‍റെ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് പകരം ആവശ്യക്കാർക്ക് സഹായം നൽകി ശിവരാത്രി ആഘോഷിക്കൂ എന്ന് സോനു സൂദ് ട്വിറ്ററിൽ കുറിച്ചു. ഇതിനെതിരെയാണ് ട്വിറ്ററിൽ ഹൂ ദി ഹെൽ ആർ യൂ സോനു സൂദ് എന്ന ഹാഷ് ടാഗ് ഉയരുന്നത്.

ഹൂ ദി ഹെൽ ആർ യൂ സോനു സൂദ് വാർത്ത  ഹൂ ദി ഹെൽ ആർ യൂ സോനു സൂദ് ശിവരാത്രി വാർത്ത  ശിവരാത്രി സോനു സൂദ് വാർത്ത  സോനു സൂദ് ട്വീറ്റിനെതിരെ വിമർശനം വാർത്ത  sonu sood get trolled his tweet maha shivaratri news  sonu sood tweet latest news  sonu sood sivaratri tweet latest news  who the hell are you sonu sood latest news
ഹൂ ദി ഹെൽ ആർ യൂ സോനു സൂദ്

By

Published : Mar 11, 2021, 7:16 PM IST

Updated : Mar 11, 2021, 7:30 PM IST

മഹാശിവരാത്രി ആശംസയറിയിച്ചുള്ള ബോളിവുഡ് നടൻ സോനു സൂദിന്‍റെ ട്വീറ്റിനെതിരെ വിമർശനം. 'ഹൂ ദി ഹെൽ ആർ യൂ സോനു സൂദ്' എന്ന ഹാഷ്ടാഗിൽ സോനുവിനെതിരെ ട്വിറ്ററിൽ പ്രതിഷേധം ഉയരുകയാണ്. ഇന്ന് മഹാ ശിവരാത്രി ദിനത്തിൽ ഭഗവാൻ ശിവന്‍റെ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് പകരം ആവശ്യക്കാർക്ക് സഹായം നൽകി ശിവരാത്രി ആഘോഷിക്കൂ എന്നാണ് സോനു സൂദ് ട്വീറ്റ് ചെയ്‌തത്. ഒപ്പം ഓം നമ ശിവായ് എന്നും താരം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

എന്നാൽ, ഇത് പറയാൻ താനാരാണ് സോനു സൂദ് എന്ന തരത്തിലാണ് ഒരു വിഭാഗം താരത്തിനെതിരെ പ്രതികരിച്ചത്. ഹൂ ദി ഹെൽ ആർ യൂ സോനു സൂദ് എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെന്‍റിങ്ങാകുകയാണ്. സോനുവിന്‍റെ ആരാധകർ അദ്ദേഹത്തിന്‍റെ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തി. വോട്ട് ചെയ്ത് വിജയപ്പിച്ച സർക്കാരുകൾ അവഗണിച്ചപ്പോഴും സോനുവാണ് ലോക്ക് ഡൗൺ കാലത്ത് പാവങ്ങളെ രക്ഷിച്ചത്. "ആയിരക്കണക്കിന് അതിഥി തൊഴിലാളികൾക്ക് ആശ്രയമായ സോനു സൂദ്. അദ്ദേഹത്തിന്‍റെ അഭിനയമെങ്ങനെയെന്ന് അറിയില്ലെങ്കിലും സോനു ഒരു നല്ല മനസിനുടമയാണെന്നും" ആരാധകർ ട്വീറ്റിനെതിരെയുളള വിമർശനങ്ങൾക്ക് മറുപടിയായി കുറിച്ചു.

മറ്റുള്ളവർക്ക് സഹായം നൽകി ശിവരാത്രി ആഘോഷിക്കൂ എന്നാണ് സോനുവിന്‍റെ ട്വീറ്റ് അർഥമാക്കുന്നതെന്നും താരത്തെ പിന്തുണച്ച് ആരാധകർ എഴുതി.

Last Updated : Mar 11, 2021, 7:30 PM IST

ABOUT THE AUTHOR

...view details