കേരളം

kerala

ETV Bharat / sitara

'കൊവിഡ് ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങാകണം'; പ്രവർത്തനസജ്ജരാകൂവെന്ന് സോനു സൂദ് - സോനു സൂദ് സേവനം വാർത്ത

കൊവിഡ് കാരണം ഒട്ടനവധിപേർ പ്രതിസന്ധി നേരിടുന്നുവെന്നും ഇവരെ സഹായിക്കാൻ കൂടുതലാളുകള്‍ സന്നദ്ധരാകണമെന്നും നടന്‍ സോനു സൂദ്.

1
1

By

Published : Apr 28, 2021, 7:43 PM IST

മുംബൈ:കൊവിഡിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർഥിച്ച് ബോളിവുഡ് നടൻ സോനു സൂദ്. കൊവിഡ് കാരണം ഒട്ടനവധിപേർ പ്രതിസന്ധി നേരിടുന്നുവെന്നും ഇവരെ സഹായിക്കാൻ കൂടുതൽ സഹായഹസ്തങ്ങളുണ്ടാകണമെന്നും താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. സഹായം അഭ്യർഥിച്ച് തനിക്ക് വന്ന ഫോൺ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് കൂടുതൽ സന്മനസ്സുകൾ മുന്നോട്ട് വരണമെന്ന് നടൻ പറഞ്ഞത്. 'തന്നാൽ കഴിയുന്നത്ര ആളുകളെ സഹായിക്കാൻ ശ്രമിക്കുകയാണ്. എല്ലാവരുമായും ബന്ധപ്പെടാനും പരമാവധി ശ്രമിക്കുന്നു. എല്ലാവരും ദയവായി മുന്നോട്ട് വരൂ. നമുക്ക് കൂടുതൽ സഹായ ഹസ്തങ്ങൾ ആവശ്യമാണ്. നിങ്ങളുടെ കഴിവുകളുടെ പരമാവധി ചെയ്യൂ'. സോനു സൂദ് കുറിച്ചു.

Also Read: കൊവിഡില്‍ നിന്നും മോചനം, സന്തോഷം പങ്കുവെച്ച് സോനു സൂദ്

കുറച്ച് ദിവസം മുമ്പാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറന്‍റൈനിലായിരിക്കുമ്പോഴും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സേവനങ്ങളുമായി താരം നിരവധി പേർക്ക് സഹായമെത്തിച്ചിരുന്നു. ലോക്ക് ഡൗണിൽ തൊഴിലാളികളെയും വിദ്യാർഥികളെയും അവരുടെ വീടുകളിൽ മടങ്ങിയെത്താൻ സഹായിച്ച് ജനങ്ങളുടെ റിയൽ ഹീറോയായ സോനു സൂദിനെ ഈ മാസം തുടക്കത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷൻ ബ്രാൻഡ് അംബാസഡറായി നിയമിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details